'മറന്നു പോകല്ലേടാ മോനേ!', വാങ്ങേണ്ട പരിപ്പിന്റെ സാമ്പിൾ കവറിലാക്കി കൊടുത്തുവിട്ട് അമ്മ; കയ്യടിച്ച് സോഷ്യൽമീഡിയ

മറന്നു പോകാതിരിക്കാൻ മകന് അമ്മ പരിപ്പിന്റെ സാമ്പിൾ കൊടുത്തുവിട്ടു
അമ്മ കൊടുത്തുവിട്ട പരിപ്പിന്റെ സാമ്പിൾ/ ട്വിറ്റർ
അമ്മ കൊടുത്തുവിട്ട പരിപ്പിന്റെ സാമ്പിൾ/ ട്വിറ്റർ

ടയിൽ പോയി സാധനങ്ങൾ വാങ്ങുന്നവരാണ് നമ്മൾ മിക്കവരും. അതിൽ വീട്ടിൽ നിന്നും പറഞ്ഞു വിടുന്ന പല സാധനങ്ങളും മറന്നു പോകുന്നതും പതിവാണ്. ചിലർ അതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് ഒരു പേപ്പറിൽ എഴുതി കൊടുത്തുവിടും മറ്റു ചിലർ മസേജ് അയക്കും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മകന് ഏത് പരിപ്പാണ് വാങ്ങേണ്ടതെന്നതിന്റെ സാമ്പിൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി നൽകിയിരിക്കുകയാണ് ഒരു അമ്മ. 

എന്തായാലും അമ്മ കൊടുത്തുവിട്ട ആ പരിപ്പ് ഇപ്പോൾ സോഷ്യൽമീഡിയയിലും തരം​ഗമായിരിക്കുകയാണ്. അഹമ്മദ് എന്ന ആളാണ് ട്വിറ്ററിലൂടെ ഈ സാമ്പിൾ ചിത്രം പങ്കുവെച്ചത്. 'കടയിൽ നിന്നും ഏത് പരിപ്പ് വാങ്ങണമെന്ന് അറിയാൻ അമ്മ എനിക്ക് തന്നുവിട്ട സാമ്പിളാണ് ഇത്. എന്റെ ഓർമ്മശക്തയിൽ അമ്മയ്‌ക്ക് അത്ര പോലും വിശ്വാസമില്ല' എന്ന് പറഞ്ഞാണ് യുവാവ് പരിപ്പിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 

അമ്മയുടെ ക്രിയേറ്റീവ് ഐഡിയ ​ഗംഭീരമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന കമന്റുകൾ. ചിലർ അവരുടെ സ്വന്തം അനുഭവങ്ങളും താഴെ കമന്റ് ബോക്‌സിൽ പറഞ്ഞു. 'എന്റെ വിവാഹ ശേഷം കടയിൽ കൊണ്ടു പോയി അമ്മ ഒരു ക്ലാസ് തന്നെ എടുത്തു. ഏതൊക്കെ തരത്തിൽ പരിപ്പുകൾ ഉണ്ട്. ഏത് ഏതിനൊക്കെ ഉപയോ​ഗിക്കാമെന്ന്'- എന്നായിരുന്നു ഒരാളുടെ കമന്റ്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ പലതരത്തിലുള്ള ധാന്യങ്ങൾ കവറിലാക്കി ശേഖരിക്കുന്നതാണ് ഇതു കണ്ടപ്പോൾ ഓർമ്മ വന്നതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com