കൂട്ടത്തോടെ ചത്തുവീണ് പെന്‍ഗ്വിനുകള്‍, പത്ത് ദിവസത്തിനിടെ തീരത്ത് അടിഞ്ഞത്‌ 2000 എണ്ണം; ആശങ്ക 

വ്യാപകമായി പെൻഗ്വിനുകൾ ചത്തൊടുങ്ങുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

ഴിഞ്ഞ പത്തുദിവസത്തിനിടെ കിഴക്കൻ ഉറു​ഗ്വേയുടെ തീരത്ത് ഏതാണ്ട് രണ്ടായിരത്തോളം മഗല്ലനിക് പെൻഗ്വിനുകൾ ചത്തതായി റിപ്പോർട്ട്. 
അധികം പ്രായമാകാത്ത പെൻക്വിനുകളാണ് ചത്തവയിൽ അധികം. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ഫൗനയിലെ പരിസ്ഥിതി മന്ത്രിലയം മേധാവി കാര്‍മല്‍ ലീസാഗോയെൻ പറഞ്ഞു.

പരിശോധനയിൽ ഏവിയന്‍ ഇന്‍ഫ്ല്യുവന്‍സ നെഗറ്റീവാണ്. ഭക്ഷണം തേടി വെള്ളത്തിൽ വീണ് ചത്തതാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. തെക്കൻ അർജന്റീനയിലാണ് ഇവ കൂടുകൂട്ടുന്നത്. ശൈത്യകാലത്ത് ഭക്ഷണവും ചൂടുവെള്ളവും തേടി ഇവ വടക്കോട്ട് കുടിയേറും. ബ്രസീലിയൻ പ്രദേശമായ എസ്പിരിറ്റോ സാന്റോയുടെ തീരത്ത് പോലും എത്താറുണ്ട്. പലായനം ചെയ്യുന്ന സമയത്ത് കുറേ പെൻ​ഗ്വിനുകൾ ചാകാറുണ്ടെങ്കിലും ഇത്ര അധികം ഇല്ലാതാകുന്നത് അപൂര്‍വമാണെന്ന് കാര്‍മല്‍ പറഞ്ഞു.

ജൂലൈ പകുതിയോടെ തെക്കുകിഴക്കൻ ബ്രസീലിൽ ആഞ്ഞടിച്ച അറ്റ്ലാന്റിക്കിലെ ഉപ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ദുർബലരായ മൃഗങ്ങളുടെ മരണത്തിന് കാരണമായേക്കാമെന്നും അദ്ദേഹം ചൂട്ടിക്കാട്ടി. എന്നാൽ മഗല്ലനിക് പെൻഗ്വിനുകൾ വ്യപകമായ ഇല്ലാതാകാൻ കാരണം അനധികൃത മത്സ്യബന്ധനമാണെന്ന് പരിസ്ഥിതി സ്നേഹികൾ പറയുന്നു. 1990 മുതൽ 2000 വരെയുള്ള കണക്കെടുത്താൽ ഭക്ഷണമില്ലാതെ ആയിരക്കണക്കിന് മൃഗങ്ങളാണ് പ്രതിദിനം ഇല്ലാതാകുന്നതെന്ന് അവർ ചൂണ്ടികാട്ടി. പെൻഗ്വിനുകൾക്ക് പുറമേ കടലാമകളും കടൽസിം​ഹങ്ങളും കടൽക്കാക്കകളും തീരത്ത് ചത്തടിയാറുണ്ടെന്ന് ഇവർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com