ബ്രിട്ടനിലെ 'ഫസ്റ്റ് ലേഡി ഫാബുലസ്'; ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ അക്ഷതാ മൂർത്തി ഒന്നാമത്

ടാറ്റ്ലർ മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് അക്ഷത ഒന്നാം സ്ഥാനം നേടിയത്
ഋഷി സുനാക്, അക്ഷതാ മൂർത്തി/ ഇൻസ്റ്റ​ഗ്രാം
ഋഷി സുനാക്, അക്ഷതാ മൂർത്തി/ ഇൻസ്റ്റ​ഗ്രാം

ബ്രിട്ടനിൽ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാര്യ അക്ഷതാ മൂർത്തി ഒന്നാമത്. ടാറ്റ്ലർ മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് ഫാഷൻ ഡിസൈനറും ബിസിനസുകാരിയുമായ അക്ഷത ഇടംപിടിച്ചത്. നടന്‍ ബില്‍ നൈഗി, ബിയാട്രിസ് രാജകുമാരിയുടെ ഭര്‍ത്താവ് എഡ്വാര്‍ഡോ മാപ്പെല്ലി മോസി എന്നിവരും അക്ഷതയ്‌ക്കൊപ്പം പട്ടികയിലുണ്ട്.

'ഫസ്റ്റ് ലേഡി ഫാബുലസ്' എന്ന വിശേഷണത്തോടെയാണ് 43കാരിയായ അക്ഷതയെ ടാറ്റ്ലർ മാഗസിൻ തിരഞ്ഞെടുത്തത്. ഫാഷന്‍ സ്റ്റൈലും കൂള്‍ ലുക്കുമാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. വ്യത്യസ്ത ഡിസൈനുകളുള്ള ഗൗണും കടുംനിറത്തിലുള്ള പാന്റും ഷര്‍ട്ടും ധരിച്ചാണ് അക്ഷത പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. എപ്പോഴും കളര്‍ഫുള്‍ ഔട്ട്ഫിറ്റുകള്‍ ധരിക്കാനാണ് അക്ഷതയ്ക്ക് താത്പര്യം. 

ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷത. കാലിഫോര്‍ണിയയിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. അതിനുശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എംബിഎ ചെയ്തു. സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനാക്കിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com