ഫാദേഴ്സ് ഡേ ഇങ്ങെത്തി; നിങ്ങളുടെ സൂപ്പർഹീറോയ്ക്ക് സർപ്രൈസ് കൊടുക്കുന്നുണ്ടോ?, ഈ ദിവസത്തെക്കുറിച്ചറിയാം

അച്ഛനോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ആ​ഗ്രഹമുണ്ടോ? എന്നാൽ നാളെയാണ് അതിന് പറ്റിയ ദിവസം, ഫാദേഴ്സ് ഡേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാണ് നിങ്ങളുടെ സൂപ്പർഹീറോ?, എന്ന് ചോദിക്കുമ്പോൾ സൂപ്പർമാൻ എന്നും സ്‌പൈഡർമാൻ എന്നുമൊക്കെ പറയുന്നതിന് മുമ്പേ അച്ഛന് നേരെ വിരൽ ചൂണ്ടിയവരാണ് നമ്മളിൽ പലരും. മക്കളുടെ എല്ലാ കാര്യങ്ങൾക്കും താങ്ങും തണലുമായി നിൽക്കുന്നവരാണ് അവർ. ഒറ്റയ്ക്ക് മക്കളെ വളർത്തി പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന അച്ഛന്മാരും ഒരുപാടുണ്ട്. അച്ഛനോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ആ​ഗ്രഹമുണ്ടോ? എന്നാൽ നാളെയാണ് അതിന് പറ്റിയ ദിവസം, ഫാദേഴ്സ് ഡേ. 

ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആയി ആചരിക്കുന്നത്.‌ ഇക്കൊല്ലം ജൂൺ 18 ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ. 1908ൽ അമേരിക്കയിലാണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്. സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന പെൺകുട്ടിയാണ് അച്ഛന്മാർക്കും ഒരു ദിനം വേണമെന്ന ആശയം അവതരിപ്പിച്ചത്. അമ്മയുടെ മരണശേഷം സൊനോറയെയും അവളുടെ അഞ്ച് സഹോദരങ്ങളെയും വില്യം ജാക്സൺ എന്ന അച്ഛൻ ഒറ്റയ്ക്കാണ് വളർത്തിയത്. അച്ഛനെ സന്തോഷിപ്പിക്കണമെന്ന അവളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ എല്ലാവരും ഒപ്പം നിന്നു. അങ്ങനെ 1910ൽ ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുകയായിരുന്നു. പിന്നീട്, 1972ൽ അമേരിക്കൻ പ്രസിഡന്റ്  റിച്ചാർഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഔദ്യോ​ഗികമായി ഫാദേഴ്‌സ് ഡേ ആയി പ്രഖ്യാപിച്ചു.

അച്ഛനോടുള്ള കടപ്പാടും സ്‌നേഹവും നന്ദിയുമൊക്കെ എല്ലാവരും പ്രകടിപ്പിക്കുന്ന ദിവസമാണ് ഇത്. കേക്ക് തയ്യാറാക്കിയും പൂക്കളും വസ്ത്രങ്ങളുമൊക്കെ സമ്മാനിച്ചുമാണ് പലരും ഈ ദിനം കൊണ്ടാടുന്നത്. അച്ഛനൊപ്പം സമയം ചിലവഴിച്ചും വിനോദപ്രവർത്തികളിൽ ഏർപ്പെട്ടുമൊക്കെ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത് നല്ല ആശയമാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com