പ്രപഞ്ചത്തിനുണ്ട്, ഒരു പശ്ചാത്തല സംഗീതം; കണ്ടെത്തി ശാസ്ത്രജ്ഞര്‍; വഴിത്തിരിവ്‌

പ്രപഞ്ചത്തിൽ ഗുരുത്വാകർഷണ തരംഗങ്ങളുടെ ആദ്യ തെളിവ് കണ്ടെത്തി
ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടെത്തി/ ട്വിറ്റർ
ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടെത്തി/ ട്വിറ്റർ

പാരീസ്: പ്രപഞ്ചത്തിലുടനീളം മുഴങ്ങുന്ന 'പശ്ചാത്തല ശബ്‌ദം' സൃഷ്ടിക്കുന്ന ഗുരുത്വാകർഷണ തരംഗങ്ങളുടെ ആദ്യ തെളിവ് കണ്ടെത്തി. കണ്ടുപിടിത്തം പ്രപഞ്ചത്തിലേക്ക് പുതിയ വാതിൽ തുറക്കുമെന്നാണ് ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തൽ. റേഡിയോ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ അമേരിക്ക, ചൈന, യൂറോപ്പ്, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നൂറുകണക്കിന് ശാസ്ത്ര‍ജ്ഞരുടെ വർഷങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് ഈ നേട്ടം.
 
ഗുരുത്വാകർഷണ തരംഗങ്ങൾ പ്രപഞ്ചത്തിന്റെ ഘടനയിലെ അലകളാണ്, അത് പ്രകാശവേഗതയിൽ ഏതാണ്ട് പൂർണമായും തടസമില്ലാതെ സഞ്ചരിക്കുമെന്നും  ഒരു നൂറ്റാണ്ട് മുൻപ് ആൽബർട്ട് ഐൻസ്റ്റീന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ പ്രവചിച്ചിരുന്നു. ഗുരുത്വാകർഷണ തരംഗങ്ങൾ ആദ്യമായി കണ്ടെത്തിയത് 2015 ൽ യുഎസ് ആസ്ഥാനമായുള്ള രണ്ട് ലിഗോകൾ വഴിയാണ്. അമേരിക്കയിലെ കാൽടെക്, എംഐറ്റി എന്നീ ഗവേഷണ സ്ഥാപനങ്ങൾക്ക് കീഴിൽ രണ്ട് സ്റ്റേഷനുകളിലായാണ് ഈ പരീക്ഷണം നടന്നത്. 

പ്രപഞ്ചം ഗുരുത്വാകർഷണ തരംഗങ്ങളാൽ നിറഞ്ഞിരിക്കുന്നു, അതിന്റെ ശക്തമായ തെളിവ് കണ്ടെത്തിയിരിക്കുന്നു- യൂറോപ്യൻ പൾസർ ടൈമിംഗ് അറേയിലെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. കൊടിക്കണക്കിന് പ്രകാശവർഷം അകലെ രണ്ട് തമോഗർത്തങ്ങൾ തമ്മിൽ ചുറ്റിക്കറങ്ങി ഒന്നായ സംഭവത്തിന്റെ 'ശബ്ദം' ആണ് നമ്മൾ തിരിച്ചറിഞ്ഞത്. 

അത്യന്തം മാസ് കൊണ്ടുണ്ടാകുന്ന ഗുരുത്വാകർഷണം മൂലം തമോ ഗർത്തങ്ങളിൽ നിന്ന് പ്രകാശം പുറത്ത് വരില്ല. കറങ്ങുന്ന ബ്ലാക്ക് ഹോളുകൾ കൂടിച്ചേരുന്നത് ഒരു വലിയ വിസ്‌ഫോടനാത്മകമായ സംഭവമാണ്. അപ്പോൾ ഉണ്ടാകുന്ന ഗ്രാവിറ്റി തരംഗങ്ങൾ കൂടുതൽ ശക്തിയുള്ളതാകും. അതാണ് നമുക്ക് അവ നിരീക്ഷിക്കാൻ സാധിച്ചത്.

ഈ ഗുരുത്വാകർഷ തരംഗങ്ങൾ വന്നടിച്ചാൽ ഭൂമി ഒരു നാനോമീറ്ററിന്റെ ലക്ഷത്തിൽ ഒരു ഭാഗം ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com