
പഴയ കാലത്തെക്കുറിച്ചും ആ സമയത്തെ ഭക്ഷണ ശീലങ്ങളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചില വിഭവങ്ങള്‍ ഇപ്പോള്‍ കണികാണാന്‍ പോലും കിട്ടാതായെങ്കില്‍ മറ്റുചിലതിന് വില കുത്തനെ കുതിച്ചിട്ടുമുണ്ട്. മധുരം ഇഷ്ടമുള്ളവരുടെയെല്ലാം പ്രിയപ്പെട്ട വിഭവമാണ് ഗുലാബ് ജാമുന്‍. ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും ബേക്കറികളിലുമെല്ലാം ഇത് സുലഭമായി ലഭിക്കുമെങ്കിലും 40 വര്‍ഷം മുമ്പ് ഇതിന്റെ വില എത്രയായിരുന്നെന്ന് അറിയാമോ?
ഫേയ്‌സ്ബുക്കില്‍ വൈറലാകുന്ന 1980ലെ ഒരു മെനു കാര്‍ഡിലെ ഗുലാബ് ജാമുന്റെ വിലയാണ് ശ്രദ്ധനേടിയത്. ഇതുമാത്രമല്ല മോതിച്ചോര്‍ ലഡ്ഡു, രസഗുള, ഖീര്‍ മോഹന്‍ തുടങ്ങിയ മധുരപലഹാരങ്ങളും ലിസ്റ്റിലുണ്ട്. മെനു വായിക്കുമ്പോള്‍ ഇവയുടെയെല്ലാം വില കിലോയ്ക്ക് 10 രൂപ മുതല്‍ 14 രൂപ വരെയാണെന്ന് കാണാം. ഇപ്പോള്‍ വിപണിയില്‍ നിറയെ ആരാധകരുള്ള ചോക്ലേറ്റ് ബര്‍ഫി, പിസ്ത ബര്‍ഫി എന്നിവ കിലോയ്ക്ക് 18 രൂപ മുതല്‍ 20 രൂപ വരെയാണ് വില നല്‍കിയിരിക്കുന്നത്. മെനുവിലെ ഏറ്റവും വില കൂടിയ ഐറ്റം കാജു ബര്‍ഫിയാണ്. ഇതിന് 70 രൂപയാണ് വില.
സമോസ, തച്ചോറി, പനീര്‍ പക്കോറ എന്നിവയ്ക്ക് ഒരു രൂപയില്‍ താഴെയാണ് അന്നത്തെ വില. ഇന്ന് ഈ പലഹാരങ്ങള്‍ക്ക് പത്ത് രൂപ മുതല്‍ 100രൂപ വരെയൊക്കെ വിലവരും. മെനു കണ്ട പലരും ചെറിയ വിലയ്ക്ക് സാധനങ്ങള്‍ കിട്ടിയിരുന്ന കാലത്തിന്റെ ഓര്‍മ്മയാണ് കമന്റില്‍ പങ്കുവയ്ക്കുന്നത്. ആ നല്ല കാലം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നും അന്ന് പാലിന് വില 50 പൈസ ആയിരുന്നെന്നും ഒക്കെയാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മെനുവില്‍ കാണുന്നത് അന്നത്തെ കാലത്തെ കൂടിയ വിലയാണെന്നും 15 പൈസയ്ക്ക് ഒരു പ്ലേറ്റ് സമോസയും ജിലേബിയുമൊക്കെ കിട്ടുമായിരുന്നെന്നും ചിലര്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക