
എത്ര ദുഃഖിച്ചിരിക്കുന്നവരുടെ മനസ്സിലും സന്തോഷം നിറയ്ക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പത്ത് വയസ്സുകാരി ക്ലാരയുടെ വിഡിയോ. ഡൗണ്‍ സിന്‍ഡ്രോം, അലോപ്പീസിയ എന്നീ രോഗങ്ങള്‍ ബാധിച്ച ക്ലാര, മാതാപിതാക്കള്‍ നല്‍കിയ പുതിയ സമ്മാനം കണ്ട് സന്തോഷിക്കുന്ന രംഗമാണ് വിഡിയോയിലുള്ളത്.
രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്ന അവസ്ഥയാണ് അലോപ്പീസിയ. മുടി നഷ്ടപ്പെട്ട ക്ലാര ഒരു കണ്ണാടിക്ക് മുന്നില്‍ ഇരിക്കുകയാണ്. ക്ലാരയോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെടുന്നതും തലയിലേക്ക് വിഗ്ഗ് സ്ഥാപിക്കുന്നതും കാണാം. തുടര്‍ന്ന് കണ്ണുതുറക്കുന്ന ക്ലാര തന്റെ തലയില്‍ മുടി കണ്ട് നിറഞ്ഞ് ചിരിക്കുകയാണ്.
കുട്ടിയെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചുമുള്ള വാക്കുകളാണ് കമന്റില്‍ നിറയുന്നത്. മുടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്ലാര സുന്ദരിയാണ്, ഇത് നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ചില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല, എന്ത് മനോഹരമായ ചിരിയാണ് എന്നെല്ലാമാണ് കമന്റ് ബോക്‌സിലുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക