ഭർതൃവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിക്കുന്ന മരുമകൾ, ഭർതൃപിതാവിനെയും മാതാവിനെയും അടിച്ചുകൊല്ലുന്ന മരുകൾ അങ്ങനെ ദിവസവും എത്ര എത്ര വാർത്തകൾ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വിഡിയോ ഇതിൽ നിന്നും വ്യത്യസ്തമാണ്.
ബീച്ചിൽ മകനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയാണ് മരുമകൾ. എന്നാൽ കാറ്റിൽ ദുപ്പട്ട പാറിപ്പാറക്കാൻ തുടങ്ങിയതോടെ ഫോട്ടോ വൃത്തിക്കു കിട്ടുന്നില്ല. ഇതോടെ മരുമകളുടെ ദുപ്പട്ട പിടിച്ചു സഹായിക്കാൻ അമ്മായിയമ്മ ഇറങ്ങി. ഇരുവരുടെയും ചിത്രം മൊബൈലിൽ എടുക്കുന്ന അമ്മായിയപ്പൻ. ഇതാണ് വിഡിയോ. വിഡിയോ ഇതിനോടകം ലക്ഷക്കണത്തിന് ആളുകൾ കണ്ടു.
നിരവധിയാളുകളാണ് വിഡിയോയെ പ്രശംസിച്ച് കമന്റുമായി എത്തിയത്. മറാത്തി നടൻ ഭൂഷൻ പ്രധാനാണ് വിഡിയോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അത്യപൂർവ കാഴ്ചയെന്നായിരുന്നു പലരുടെയും കമന്റ്. ഇതുപോലൊരു അച്ഛനെയും അമ്മയേയും കിട്ടാൻ ഏതൊരു മരുമകളും ആഗ്രഹിക്കുമെന്നും കമന്റുകൾ വന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക