പഴുത്ത പൈനാപ്പിള്‍ നോക്കിയെടുക്കാന്‍ അറിയാമോ? ചില എളുപ്പവഴികളുണ്ട് 

നിരന്നുകിടക്കുന്ന പൈനാപ്പിളില്‍ നിന്ന് പഴുത്ത ഒരെണ്ണം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പറ്റുമോ? ഇതിന് ചില എളുപ്പവഴികളുണ്ട്...
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

വെയിലും ചൂടുമൊന്നും പൊതുവേ ആര്‍ക്കും ഇഷ്ടമല്ലെങ്കിലും രുചിയേറിയ പഴങ്ങള്‍ കഴിക്കാമെന്നത് വേനല്‍ക്കാലത്തിന്റെ പ്രത്യേകതയാണ്. മാങ്ങയും തണ്ണിമത്തനും ചക്കയും മുതല്‍ കൈതച്ചക്ക വരെ ഇക്കുട്ടത്തിലുണ്ട്. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റ്‌സുമെല്ലാം നിറഞ്ഞ പൈനാപ്പിള്‍ രുചിയിലും ഗുണത്തിലുമൊക്കെ മുന്നിലാണ്. കടുത്ത ചൂടിനിടയിലും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇത് നല്ലതാണ്. പക്ഷെ നിരന്നുകിടക്കുന്ന പൈനാപ്പിളില്‍ നിന്ന് പഴുത്ത ഒരെണ്ണം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പറ്റുമോ? ഇതിന് ചില എളുപ്പവഴികളുണ്ട്...

►പൈനാപ്പിള്‍ പഴുത്തതാണോ എന്നറിയാനുള്ള ഏറ്റവും എളുപ്പവഴി നിറം നോക്കി കണ്ടുപിടിക്കുന്നതാണ്. അധികം പച്ച നിറമില്ലാതെ സ്വര്‍ണ്ണനിറത്തില്‍ പൈനാപ്പിള്‍ കണ്ടാല്‍ പഴുത്തതാണെന്ന് ഉറപ്പിക്കാം. 

►പൊതുവേ പൈനാപ്പിളിന്റെ പുറംതോടിന് കട്ടിയുണ്ട്. പഴുത്ത പൈനാപ്പിള്‍ ഞെക്കിനോക്കുമ്പോള്‍ പുറംതോട് മൃദുവായിരിക്കും. നേരെമറിച്ച് കട്ടിയുള്ളതാണെങ്കില്‍ പഴുത്തിട്ടില്ലെന്ന് കരുതാം. 

►പൈനാപ്പില്‍ കൈയിലെടുത്ത് ഒന്ന് മണത്തുനേക്കാം. പഴുത്ത പൈനാപ്പിളിന്റെ അടിവശത്തായി നല്ല മണം കിട്ടും. 

►ഒരേ വലുപ്പത്തിലുള്ള രണ്ട് പൈനാപ്പിള്‍ കൈയിലെടുത്ത് ഏതിനാണ് ഭാരം കൂടുതലെന്ന് നോക്കാം. ഭാരക്കൂടുതല്‍ ഉള്ള പൈനാപ്പിള്‍ മറ്റേതിനെ അപേക്ഷിച്ച് പഴുത്തതായിരിക്കും. 

►പൈനാപ്പിളിന്റെ മുകളിലുള്ള ഇല ഒന്ന് അടര്‍ത്തി തോക്കിയും പഴുത്തതാണോ എന്ന് പരിശോധിച്ചുറപ്പിക്കാം. ഇത് അനായാസം പറിച്ചെടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് പഴുത്തതായിരിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com