'മാഷ് പറ', അധ്യാപകനെ പഠിപ്പിച്ച് വിദ്യാർഥികൾ; ഹൃദ്യം ഈ കാഴ്ച , വിഡിയോ

കുട്ടികളെ പഠിപ്പിക്കാന്‍ ഈ പറഞ്ഞ ചൂരലും വേണ്ട, ചോക്കും വേണ്ട എന്ന് തെളിയിക്കുകയാണ് സുജിത്ത് കൊടക്കാട് എന്ന അധ്യാപകൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിഡിയോ
സുജിത്ത് കൊടക്കാട് വിദ്യാർഥികൾക്കൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്
സുജിത്ത് കൊടക്കാട് വിദ്യാർഥികൾക്കൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്

ഹോംവര്‍ക്ക് ചെയ്യാതെ വരുന്ന കുട്ടികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന അധ്യാപകരുള്ള ഈ കാലത്ത് വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കയ്യില്‍ ഒരു ചൂരൽ ഉണ്ടെങ്കിലെ അധ്യാപകനൊരു വിലയുള്ളൂ എന്ന് ചിന്തിക്കുന്ന കാലമാണ് ഇന്നും. കുട്ടികളെ പഠിപ്പിക്കാന്‍ ഈ പറഞ്ഞ ചൂരലും വേണ്ട, ചോക്കും വേണ്ട എന്ന് തെളിയിക്കുകയാണ് സുജിത്ത് കൊടക്കാട് എന്ന അധ്യാപകൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിഡിയോ. തോളിൽ കയ്യിട്ട് മാഷേ എന്ന് വിളിച്ച് ചുറ്റും നിറഞ്ഞു ചിരിക്കുന്ന കുട്ടികൾ.

'പഠനമൊരു ചൂരലും മാഷുമല്ല, ഒരു ചോക്ക് കഷ്ണവും ബോര്‍ഡുമല്ല. ന്റെ കുഞ്ഞള്... ഇങ്ങനെയൊന്നുമല്ലായിരുന്നു ഒരു കാലം വരെ. പഴയ അധ്യാപക സങ്കല്‍പത്തിനൊപ്പം നടന്നൊരാള്‍. അത്രമാത്രം. കുട്ടികളെ പഠിപ്പിക്കേണ്ടത് ചൂരലെടുത്തലെന്ന ബോധ്യത്തിലെത്താല്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഓരോ വര്‍ഷം കഴിയുന്തോറും ഒരധ്യാപകന്‍ എങ്ങനെ ആകരുതെന്ന് സ്വയം പഠിക്കുകയാണ്. തിരുത്തിയും സ്വയം പുതുക്കിയും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്'- എന്ന അടിക്കുറിപ്പോടെയാണ് സുജിത്ത് കൊടക്കാട് ഫെയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചത്. 

നിരവധി ആളുകളാണ് സുജിത്തിനെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയത്. അധ്യാപനമെന്നാല്‍ ഇതായിരിക്കണമെന്നും പേടിപ്പെടുത്തുന്ന അധ്യാപകരുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്നുമൊക്കെയാണ് കമന്റുകള്‍. സുജിത്തിന്റെ വിഡിയോ നിരവധി ആളുകള്‍ പങ്കുവെച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com