'നിങ്ങൾ ഇതു വായിക്കുമ്പോഴേക്കും ഞാൻ മരിച്ചിരിക്കും'; കാൻസറിനോട് പോരാടി 38കാരി സമാഹരിച്ചത് 14 മില്യൺ ഡോളർ, നിരവധി പേർക്ക് സഹായം

മരിക്കുന്നതിന് മുൻപ് മെഡിക്കൽ ബില്ലുകൾ കാരണം കടക്കാരായ നിരവധി ആളുകളുടെ കടം ഏറ്റെടുത്തിട്ടാണ് കേയ്‌സി മരിച്ചത്
കേയ്സി മക്കിന്റൈർ
കേയ്സി മക്കിന്റൈർ

'നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും ഞാൻ മരിച്ചിരിക്കും. ഞാൻ നിങ്ങളെ എല്ലാവരെയും ഒരുപാട് സ്‌നേഹിക്കുന്നു. ഞാൻ എത്രത്തോളം സ്‌നേഹിക്കപ്പെട്ടു എന്നും എനിക്ക് അറിയാം'- അണ്ഡാശയ അർബുദത്തെ തുടർന്ന് ന്യൂയോക്കിൽ മരിച്ച 38കാരിയായ കേയ്സി മക്കിന്റൈറിയുടെ അവസാന സന്ദേശമാണിത്. ഭർത്താവ് ആൻഡ്രൂ റോസ് ​ഗ്രി​ഗറിയാണ് അവളുടെ മരണ ശേഷം ഈ സന്ദേശം സോഷ്യൽമീഡിയയിലൂടെ പോസ്റ്റ് ചെയ്‌തത്. പോസ്റ്റിനൊപ്പം 'ആർഐപി മെഡിക്കൽ ഡെപ്‌റ്റ്' എന്ന ക്യാമ്പയിനിന്റെ ലിങ്കും ​ഗ്രി​ഗറി ചേർത്തിരുന്നു. 

മരിക്കുന്നതിന് മുൻപ് മെഡിക്കൽ ബില്ലുകൾ കാരണം കടക്കാരായ നിരവധി ആളുകളുടെ കടം ഏറ്റെടുത്തിട്ടാണ് കേയ്‌സി മരിക്കുന്നത്.  കേയ്‌സിയുടെ സ്മരാർഥം ആരംഭിച്ച ക്യാമ്പയിനിലൂടെ ഏതാണ് 14 മില്യൺ ഡോളർ ഇതുവരെ സമാഹരിക്കാൻ സാധിച്ചതായി ​ഗ്രി​ഗറി പറഞ്ഞു. തന്റെ ഭാര്യയ്ക്ക് നല്ല ആരോഗ്യ ഇൻഷുറൻസും മികച്ച കാൻസർ പരിചരണവും കിട്ടിയിരുന്നു. എന്നിട്ടും ആശുപത്രിയിലെ ചില ബില്ലുകൾ തങ്ങളെ ഞെട്ടിച്ചുവെന്ന് ​ഗ്രി​ഗറി പോസ്റ്റിനൊപ്പം കുറിച്ചു. നല്ല കാൻസർ ചികിത്സയും പരിചരണവും ആളുകൾ താങ്ങാനാവില്ലെന്നും അത് അവരെ കടക്കാരാക്കുമെന്നും അത് ഞങ്ങളെ മനസിലാക്കിച്ചു. അപ്പോഴാണ് മെഡിക്കൽ ബില്ലുകൾ കാരണം കടക്കെണിയിൽ പെട്ടവരെ സഹായിക്കാമെന്ന ആശയം തോന്നിയത്. നോർത്ത് കാലിഫോണിയയിൽ ക്യാമ്പയിനിലൂടെ ഇത്തരത്തിൽ മറ്റുള്ളവരുടെ  മൂന്ന് മില്യൺ മെഡിക്കൽ കടം വീട്ടിയത് പ്രചോദനമായി.

അമേരിക്കയിൽ ഇൻഷുറൻസ് ഉള്ളവരെയും ആരോഗ്യസംരക്ഷണ സംവിധാനം കടക്കാരാക്കുന്നു. കടുത്ത ആരോഗ്യ പ്രശ്‌നം നേരിടുന്ന ആളുകൾക്ക് നിരന്തരം ആശുപത്രി ചികിത്സ തേടേണ്ടി വരുന്നുണ്ട്. 2022ലെ കണക്ക് പരിശോധിച്ചാൽ അമേരിക്കയിൽ പത്തിൽ ഒരാൾ 250 ഡോളറിന് മെഡിക്കൽ കടക്കാർ ആയിരിക്കും. ആർഐപി മെഡിക്കൽ ഡെപ്റ്റ് എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിനിലൂടെ സമാഹരിച്ച പണം ആശുപത്രി ബില്ലുകൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിലെ കടങ്ങൾ വീട്ടാൻ സഹായിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാർ ധനസഹായം. 

2019ലാണ് കേയ്‌സിക്ക് അണ്ഡാശയ അർബുദം സ്ഥിരീകരിക്കുന്നത്. കേയ്‌സിയുടെ അവസാന കാലത്താണ് അവളുടെ സ്മരണയ്ക്ക് ഈ ക്യാമ്പയിന് ആരംഭിക്കാൻ തീരുമാനിച്ചത്. അവളുടെ അവസാന സമയം അവൾ വളരെ അവശയായിരുന്നു. അവൾ ആഗ്രഹിച്ച പല കാര്യങ്ങളും അവൾക്ക് ചെയ്തു തീർക്കാൻ കഴിഞ്ഞില്ല. അവൾ ചെയ്യാൻ ആഗ്രഹിച്ചപോലെ ഞാൻ ഇതു ചെയ്യാൻ ശ്രമിക്കുകയാണെന്നും ആൻഡ്രൂ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com