'വൈറലാകാൻ മറ്റ് മാർ​ഗങ്ങൾ ഇല്ലേ?', വസ്ത്രത്തിനുള്ളിൽ വിളക്കും ജീവനുള്ള ചിത്രശലഭങ്ങളും, വിമർശനം; ചിത്രങ്ങൾ

അണ്ടര്‍കവര്‍ ക്രിയേറ്റീവ് ഡയറക്ടറായ ജുന്‍ തകഹാഷിയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തത്
പാരീസ് ഫാഷന്‍ വീക്ക്/ ഇൻസ്റ്റ​ഗ്രാം
പാരീസ് ഫാഷന്‍ വീക്ക്/ ഇൻസ്റ്റ​ഗ്രാം

സ്ത്രങ്ങളില്‍ പലതരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങളും ഡിസൈനര്‍മാര്‍ നടത്താറുണ്ട്. നിലപാടുകളുടെയും കലയുടെയും വേദിയായി പലപ്പോഴും ഫാഷന്‍ ഷോകള്‍ മാറാറുണ്ട്. അത്തരത്തില്‍ പാരീസ് ഫാഷന്‍ വീക്കില്‍ അണ്ടര്‍കവര്‍ ക്രിയേറ്റീവ് ഡയറക്ടറായ ജുന്‍ തകഹാഷി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 

റാമ്പിലേക്ക് മോഡലുകള്‍ നടന്നു വരുന്നത് വസ്ത്രത്തിനുള്ളില്‍ വിളക്കും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളുമായാണ്. '2024 സ്പ്രിംഗ്-സമ്മര്‍' കളക്ഷനില്‍ വരുന്ന വസ്ത്രങ്ങള്‍ക്ക് 'ഡീപ് മിസ്റ്റ്' എന്നാണ് ബ്രാന്‍ഡ് പേര് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 25ന് ആരംഭിച്ച പാരീസ് ഫാഷന്‍ വീക്കിന്റെ മൂന്നാമത്തെ ദിവസമാണ് ജുന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ റാമ്പിലെത്തുന്നത്. അണ്ടര്‍ക്കവറിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിൽ ചര്‍ച്ച. 

ആശയത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി ആളുകളാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 'വൈറലാകാന്‍ മറ്റ് മാര്‍ഗമില്ലാത്തത് കൊണ്ടാണോ ഇത്തരം ഒരു ആശയവുമായി എത്തിയിരിക്കുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. ജീവികള്‍ വസ്തുക്കളല്ലെന്നും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അവയെ ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

എന്നാൽ 'ഈ വസ്ത്രങ്ങളിൽ മോഡലുകൾ ദേവതയെ പോലെയുണ്ടാന്നായിരുന്നു ഒരാളുടെ കമന്റ്. 'വസ്ത്രത്തിൽ ചിത്രശലഭങ്ങളെ തുറന്നു വിടാനുള്ള വാതിലുകളുള്ളത് മികച്ച ആശയം' എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. 'മാജിക്ക്' എന്നായിരുന്നു പലരും ചിത്രങ്ങൾക്ക് താഴെ കമന്റു ചെയ്‌തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com