'എന്തിനാണ് മിണ്ടാപ്രാണികളോട് ഈ ക്രൂരത?'; വസ്ത്രത്തില്‍ ജീവനുള്ള മീനുകള്‍, വിഡിയോയ്ക്ക് വിമര്‍ശനം 

വസ്ത്രത്തിൽ ചേർത്തുവച്ചിരിക്കുന്ന പ്ലാസ്റ്റിക് ബൗളിലാണ് മീനുകളെ നിക്ഷേപിക്കുന്നത്. അക്വേറിയത്തിൽ വളർത്തുന്ന പല നിറത്തിലുള്ള മീനുകളെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പ്പോഴും പുതുമകള്‍ നിറയുന്ന ഒരിടമാണ് ഫാഷന്‍ മേഖല, ആളുകളെ വിസ്മയിപ്പിക്കുന്ന പല മാറ്റങ്ങളും ഇവിടെ സംഭവിക്കാറുണ്ട്. എന്നാലിപ്പോള്‍ ജീവനുള്ള മീനുകളെ വസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയ മോഡലിന്റെ വിഡിയോയാണ് വൈറലാകുന്നത്. അഭിനന്ദനങ്ങള്‍ പ്രതീക്ഷിച്ചെങ്കില്‍ വിമര്‍ശനങ്ങള്‍ കൊണ്ടാണ് ആളുകള്‍ ഈ വിഡിയോ എതിരേറ്റത്. 

മത്സ്യകന്യകയെപ്പോലെ ഒരുങ്ങിയ യുവതി വസ്ത്രത്തോടൊപ്പം ഒരു ഫിഷ് ബൗള്‍ കൂടെ ചേര്‍ത്തിട്ടുണ്ട്. വെള്ളം നിറച്ച ഈ ബൗളിലേക്ക് മീനുകളെ ഇടുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. വസ്ത്രത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്ന പ്ലാസ്റ്റിക് ബൗളിലാണ് മീനുകളെ നിക്ഷേപിക്കുന്നത്. അക്വേറിയത്തില്‍ വളര്‍ത്തുന്ന പല നിറത്തിലുള്ള മീനുകളെയാണ് ഇതിലിടുന്നത്. വിഡിയോയ്ക്ക് അഭിനന്ദനങ്ങളല്ല മറിച്ച് വിമര്‍ശന കമന്റുകളാണ് നിറയുന്നത്. 

എന്തിനാണ് ജിവനുള്ള വസ്തുക്കളെ ഉപയോഗിച്ചുള്ള ഫാഷന്‍ പരീക്ഷണങ്ങള്‍ എന്ന് ചോദിച്ചാണ് വിമര്‍ശനങ്ങളേറെയും. ശ്രദ്ധനേടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഉര്‍ഫി ജാവേദ് ആകാനുള്ള ശ്രമമാണെന്നും ചിലര്‍ പറയുന്നു. കഴിഞ്ഞ ദിവസം ജീവനുള്ള ശലഭങ്ങളെ വസ്ത്രത്തിലാക്കി നടത്തിയ റാംപ് വാക്കും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com