മെട്രോയിൽ കമിതാക്കളുടെ പ്രണയ പ്രകടനങ്ങൾ; ഇത് ഇത്തരം വിനോദത്തിനുള്ള സ്ഥലമോ?, വിമർശനം

വിഡിയോയ്‌ക്കെതിരെ വലിയ തോതിലുള്ള വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്
മെട്രോയിൽ കമിതാക്കളുടെ പ്രണയ പ്രകടനങ്ങൾ/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്
മെട്രോയിൽ കമിതാക്കളുടെ പ്രണയ പ്രകടനങ്ങൾ/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്

സോഷ്യൽമീഡിയ ട്രെൻഡിങ് ലിസ്റ്റിൽ പലപ്പോഴും കയറി നിൽക്കുന്നത് ഡൽഹി മെട്രോയാണ്. മെട്രോ ട്രെയിനിനുള്ളിൽ നൃത്തം ചെയ്യുന്നതും തല്ലുകൂടുന്നതുമൊക്കെ സോഷ്യൽമീഡിയയിൽ പല തവണ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ മെട്രോയിൽ കമിതാക്കളുടെ പ്രണയ പ്രകടനങ്ങളാണ് വൈറലാകുന്നത്. 

വിഡിയോയ്‌ക്കെതിരെ വലിയ തോതിലുള്ള വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഡൽഹി മെട്രോ വിനോദത്തിനുള്ള സ്ഥലമാണോ എന്നാണ് ഒരാൾ കമന്റ് ചെയ്‌തത്. സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഡെൽഹി മെട്രോ അറിയിച്ചു.

സോഷ്യൽ മീഡിയയിൽ റീൽ ഉണ്ടാക്കാൻ യുവക്കാൾ മെട്രോ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് വർധിച്ചു വരികയാണെന്നും. ഇത്തരം സംഭവങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ അവബോധം ഉണ്ടാക്കുന്നതിന് നടപടികൾ സ്വകരിച്ചു വരികയാണെന്നു ഡൽഹി മെട്രോ അറിയിച്ചു. കാമിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നായിരുന്നു പലരും കമന്റ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com