'ഇതൊക്കെ നിസാരം!'; സാരിയിൽ അഞ്ചു വയസുകാരിയുടെ സ്കേറ്റിങ് പ്രകടനം- വൈറൽ വിഡിയോ

അഞ്ചു വസയുകാരിയായ ഐറ ഐമന്‍ ഖാന്‍ ആണ് വിഡിയോയിലെ താരം
ഐറ ഐമന്‍ ഖാന്‍/ വിഡിയോ സ്ക്രീൻഷോട്ട്
ഐറ ഐമന്‍ ഖാന്‍/ വിഡിയോ സ്ക്രീൻഷോട്ട്

ണം കഴിഞ്ഞ് ഇല മടക്കിയാലും തീരാത്തത്ര ഓണ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കസവുസാരിയുടുത്ത് അനായാസമായി സ്‌കേറ്റിങ് ചെയ്യുന്ന ഒരു അഞ്ചുവയസുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്.

കൊച്ചിയിലെ ഒരു സ്വകാര്യ സ്‌കേറ്റ് പാര്‍ക്കില്‍ നിന്നും നവാഫ് ഷറഫുദീന്‍ എന്ന ഫോട്ടോഗ്രാഫര്‍ ചിത്രീകരിച്ചതാണ് വിഡിയോ. അഞ്ചു വസയുകാരിയായ ഐറ ഐമന്‍ ഖാന്‍ ആണ് വിഡിയോയിലെ താരം. ആരും അന്തംവിട്ടു നോക്കി നിന്നു പോകുന്ന തരത്തിലുള്ള പ്രകടനമാണ് ഐറയുടേത്. സാരിയുടുത്ത് ചിരിച്ചുകൊണ്ട് സ്‌കേറ്റ് ബോര്‍ഡ് വാങ്ങുന്ന ഐറക്കുട്ടി പിന്നീടങ്ങോട്ട് കാണുന്നവരെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. നിരവധി ആളുകളാണ് ഐറക്കുട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഐറയ്ക്ക് പിന്തുണ നല്‍കുന്ന മാതാപിതാക്കളെയും എല്ലാവരും അഭിനന്ദിച്ചു. 'എടി, കുഞ്ഞിപ്പെണ്ണേ നീ അങ്ങ് പൊളിക്കുവാണെല്ലോ...' എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com