പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാറ്റത്തെ മാറ്റിനിര്‍ത്താറുണ്ടോ? അപരിചിതത്വം, പേടി അങ്ങനെ കാരണങ്ങള്‍ പലതുണ്ട്

വഴി മാറി സഞ്ചരിക്കുന്നതിന്‍ നിന്ന് പിന്തിരിപ്പിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?


മാറ്റം അനിവാര്യമാണെന്നറിയാമെങ്കിലും പലരും സംശയത്തോടെ നോക്കിക്കാണുന്ന ഒന്നാണിത്. ചിലര്‍ക്ക് മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെവരുമ്പോള്‍ മറ്റുചിലരെ പുതിയ ഇടത്തെക്കുറിച്ചുള്ള അപരിചിതത്വമാണ് പുറകോട്ട് വലിക്കുന്നത്. വഴിമാറി സഞ്ചരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ ചിലത്...

► അറിയുന്ന ചുറ്റുപാടുകളും ശീലങ്ങളും ദിനചര്യകളും സമ്മാനിക്കുന്ന സുഖം കൊണ്ട് നമ്മള്‍ നമ്മളെത്തന്നെ മുറുക്കെ കെട്ടിയിരിക്കുകയാണ്. ഏത് തരത്തിലുള്ള മാറ്റവും ഈ ശീലങ്ങളെയെല്ലാം തടസ്സപ്പെടുത്തും. ഈ പേടി ഉള്ളതിനാല്‍ പരിചിതമായതൊന്നും നഷ്ടപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. 

► നമ്മുക്ക് അപരിചതമായ എന്തിനെയും പരിചിതമാകുന്നതുവരെ അംഗീകരിക്കുക എന്നതാണ് മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പില്‍ ഏറ്റവും അനിവാര്യം. അറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള പേടി നിലനില്‍ക്കുന്നതുകൊണ്ട് അവ തുറന്നമനസ്സോടെ അംഗീകരിക്കാന്‍ പലര്‍ക്കും പറ്റാറില്ല. 

► മാറ്റവുമായും പുതിയ പരിസ്ഥിതിയുമായും പൊരുത്തപ്പെടാന്‍ മനസ്സും സജ്ജമായിരിക്കണം. ചിലപ്പോള്‍ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തക്ക ഊര്‍ജ്ജം നമ്മുക്കില്ലെന്ന് തോന്നിയേക്കാം. പക്ഷെ പുതിയ കഴിവുകള്‍ പഠിക്കാനുള്ള മാനസിക ഊര്‍ജ്ജം നേടിയെടുക്കുക തന്നെ വേണം. 

► മാറ്റത്തോടൊപ്പം നമുക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളും സ്ഥലങ്ങളും ഉപേക്ഷിക്കേണ്ടിവന്നേക്കാം. ചില സ്ഥലങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അവിടെയുള്ള ആളുകളുമായുള്ള അടുപ്പം ഇതെല്ലാം നഷ്ടപ്പെടുമെന്നോര്‍ക്കുമ്പോള്‍ മാറ്റത്തെ ഒരു കൈപ്പാങ്ങകലെ നിര്‍ത്താന്‍ പലരും ശ്രമിക്കാറുണ്ട്. 

► തോല്‍വിയെക്കുറിച്ചുള്ള ഭയമാണ് പുതിയ സ്ഥലങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് നമ്മളെ പിന്തിരിപ്പിക്കുന്നത്. അപരിചിതത്വമാണ് തോല്‍ക്കുമെന്ന പേടിക്ക് അടിസ്ഥാനം. ഇവ രണ്ടും ചേരുമ്പോള്‍ മാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ധൈര്യപ്പെടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com