'ഉറങ്ങുന്നതിനിടെ ആരാടാ ചവിട്ടുന്നേ!' ​ഗർഭിണിയുടെ മടിയിൽ കിടന്നുറങ്ങുന്നതിനിടെ ചാടി എഴുന്നേറ്റ് പൂച്ച; വിഡിയോ

യുവതിയുടെ വയറ്റിനുള്ളിൽ നിന്നും കുഞ്ഞിന്റെ ചവിട്ട് കിട്ടി ചാടി എഴുന്നേൽക്കുന്ന പൂച്ച
ബേബി കിക്‌സ് അനുഭവപ്പെടുമ്പോള്‍ ആശ്ചര്യപ്പെടുന്ന പൂച്ച/ വിഡിയോ സ്ക്രീൻഷോട്ട്
ബേബി കിക്‌സ് അനുഭവപ്പെടുമ്പോള്‍ ആശ്ചര്യപ്പെടുന്ന പൂച്ച/ വിഡിയോ സ്ക്രീൻഷോട്ട്

വീടുകളില്‍ പൂച്ചക്കുട്ടികളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. ഇവയുടെ പെരുമാറ്റം കാഴ്ചക്കാരിലും കൗതുകം ഉണര്‍ത്തുന്നതാണ്. സോഷ്യല്‍മീഡിയയിലും അത്തരം വിഡിയോകള്‍ വൈറലാകാറുണ്ട്. 

ഇപ്പോഴിതാ ഗര്‍ഭിണിയായ ഒരു യുവതിയുടെ മടിയിൽ കിടന്നുറങ്ങുന്നതിനിടെ ബേബി കിക്‌സ് അനുഭവപ്പെടുമ്പോള്‍ ആശ്ചര്യപ്പെടുന്ന പൂച്ചയുടെ ഭാഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ശാന്തമായി ഉറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ആദ്യത്തെ ചവിട്ട്.., അമ്പരന്ന് എഴുന്നേറ്റ് നോക്കുന്ന പൂച്ച വീണ്ടും തലചായ്ച്ച് ഉറങ്ങുന്നു. അപ്പോള്‍ അടുത്ത ചവിട്ട്. ഒന്നും മനസിലാകാതെ ചാടി എഴുന്നേറ്റ പൂച്ച തല അല്പ്പം നീക്കിവെച്ച് ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ദേ വരുന്നു! മൂന്നാമത്തെ ചവിട്ട്. കുഞ്ഞിന്റെ ഓരോ ചവിട്ടിലും പൂച്ചയുടെ ഭാഗം മാറുന്നത് വിഡിയോയില്‍ കാണാം. 

പൂച്ചകളുടെ ഇത്തരം കൗതുക കാഴ്ചകള്‍ പങ്കുവെക്കുന്ന 'ഡോണ്ട് സ്റ്റോപ്പ് മ്യാവൂങ്' എന്ന ഇന്‍സ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. രണ്ട് മില്യണ്‍ ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com