വെറും എട്ട് സെക്കന്റിൽ ഒറ്റവലിക്ക് ജ്യൂസ് അകത്താക്കി, ​ഗിന്നസ് റെക്കോർഡിട്ട് ഫായിസ് നാസർ

ഫായിസ് നാസറിന് ഏഴാമത്തെ ഗിന്നസ് റെക്കോർഡ്  
ഫായിസ് നാസർ/ ഇൻസ്റ്റ​ഗ്രാം
ഫായിസ് നാസർ/ ഇൻസ്റ്റ​ഗ്രാം

റക്കി നേടിയതിന് ശേഷം ജ്യൂസ് കുടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് മലയാളിയായ ഫായിസ് നാസർ. 8.02 സെക്കന്റ് നേരം കൊണ്ട് കാപ്രി സണ്ണിന്റെ (ജർമൻ ജ്യൂസ് ബ്രാൻഡ്) ഒരു പാക്കറ്റ് ജ്യൂസ് കുടിച്ചു തീർത്തതിലൂടെയാണ് കണ്ണൂരുകാരനായ ഫായിസിന് റെക്കോർഡ് നേട്ടം.

ആന്ദ്രേ ഒർട്ടോൾഫ് എന്ന ജർമൻ സ്വദേശിയുടെ റെക്കോർഡ് ആണ് ഫായിസ് ഒറ്റവലിക്ക് കുടിച്ചെടുത്തത്. 10.41 ആയിരുന്നു ആന്ദ്രേ ഒർട്ടോൾഫ എടുത്ത സമയം. ഫായിസിന്റെ പ്രകടനം ഗിന്നസ് വേൾഡ് റെക്കോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ ഏഴ് ഗിന്നസ് റെക്കോർഡുകളാണ് ഫായിസിന്റെ പേരിലുള്ളത്.

നേരത്തെ ഒരു വിരലിൽ ചീനച്ചട്ടി ഒരു മണിക്കൂറും പന്ത്രണ്ടു സെക്കന്റും കറക്കി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിൽ മുത്തിളും ഏത്തക്കയ്ക്കയും കഴിച്ചു തീർത്തതും റെക്കോർഡ് ആയി മാറി.  അബുദാബിയിലാണ് ഫായിസ് ജോലി ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com