രുചികരമായ ചെമ്മീൻ വീട്ടിൽ തയ്യാറാക്കാം; ഇതാ ചില ടിപ്സ് 

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചികരമായ ചെമ്മീൻ വീട്ടിൽ തന്നെ തയ്യാറാക്കാം...
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

സീഫുഡ് വിഭവങ്ങളിൽ ഏറെ ആരാധകരുള്ള ഒന്നാണ് ചെമ്മീൻ. വൃത്തിയാക്കാനും പാചകം ചെയ്യാനും എളുപ്പമല്ലാത്തതിനാൽ‌ പലരും ചെമ്മീൻ കഴിക്കാൻ റെസ്റ്റോറൻറുകളെ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചികരമായ ചെമ്മീൻ വീട്ടിൽ തന്നെ തയ്യാറാക്കാം. 

► ചെമ്മീൻ നല്ല വൃത്തിയിൽ നന്നാക്കിയെടുക്കണം. അല്ലെങ്കിൽ ചെമ്മീൻ തയ്യാറാക്കിക്കഴിയുമ്പോൾ ഉളുമ്പ് ചുവയുണ്ടാകും. ഇത് രുചിയെ ബാധിക്കും. 
► ചെമ്മീൻ വൃത്തിയാക്കുമ്പോൾ ഞരമ്പ് കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. മുനയുള്ള ഒരു കത്തി കൊണ്ട് ഇത് എളുപ്പത്തിൽ ചെയ്യാം. 
► ചെമ്മീൻ നേരിട്ട് വേവിക്കാൻ വയ്ക്കുന്നതിനേക്കാൾ നല്ലത് കുറച്ചുസമയം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുത്തതിന് ശേഷം വേവിക്കുന്നതാണ്. ചെമ്മീന്റെ മൃദുവായ മാംസം പെട്ടെന്ന് വെന്ത് കനം വയ്ക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 
► ചെമ്മീൻ ഒരിക്കലും അധികമായി വേവിക്കരുത്. ഇങ്ങനെ ചെയ്താൽ മാസം കട്ടിയായി റബർ പോലെയാകും. 
► അൽപം വലിയ ചെമ്മീനാണെങ്കിൽ തോടോട് കൂടി ഗ്രിൽ ചെയ്യുകയോ വറക്കുകയോ ചെയ്യുന്നതാണ് നല്ലത്. മാംസം കുറെക്കൂടി സോഫ്റ്റ് ആയി വെന്തുകിട്ടാൻ ഇത് സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com