വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

മൈക്കൽ ജാക്സന്റെ കറുത്ത തൊപ്പി ലേലം ചെയ്തു; 'മൂൺവാക്ക് ഹാറ്റ്' നേടിയത് 68ലക്ഷം രൂപ 

എം ജെയുടെ ഓർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കും ആ കറുത്ത തൊപ്പി. ഏകദേശം 68ലക്ഷം രൂപയ്ക്കാണ് തൊപ്പി ലേലം ചെയ്തത്

നിസംഗതനായി വേദിയിലേക്ക് നടന്നുവന്ന് പെട്ടിയിൽ നിന്ന് പളപളാ മിന്നുന്ന കോട്ടും ഗ്ലൗസുമണിഞ്ഞ് നിൽക്കും, പിന്നെ കറുത്ത തൊപ്പിയെടുത്ത് തലയിൽ വച്ചതിന് ശേഷം കോരിത്തരിപ്പിക്കുന്ന നൃത്തം. തൊപ്പി വലിച്ചെറിഞ്ഞ് വീണ്ടും ചില പ്രകടനങ്ങൾ. പാട്ടിനിടയിൽ സ്ലോമോഷനിൽ തൊപ്പി കൈക്കലാക്കി വിസ്മയിപ്പിക്കുന്ന ചുവടുകൾ. തൊപ്പി വീണ്ടും തലയിലേക്ക്, നെറ്റിമറച്ച് മുഖം താഴ്ത്തി കാലുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഐക്കോണിക് ഹീറോ, മൈക്കൽ ജാക്സൺ. എം ജെയുടെ ഓർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കും ആ കറുത്ത തൊപ്പി.  ‍‍‍

ചൊവ്വാഴ്ച പാരീസിൽ നടന്ന ലേലത്തിൽ മൈക്കൽ ജാക്സന്റെ ആ വിഖ്യാത തൊപ്പി ആദ്യമായി വിറ്റുപോയി. 77,640 യൂറോ അതായത് 82,170 ഡോളർ ഏകദേശം 68ലക്ഷം രൂപയ്ക്കാണ് തൊപ്പി ലേലം ചെയ്തത്. 60,000 മുതൽ 100,000 യൂറോ വരെ തൊപ്പിക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു കണക്കുകൂട്ടൽ. ലേലത്തിൽ വച്ച ഇരുന്നൂറോളം ഇനങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു എം ജെയുടെ തൊപ്പി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com