ഉരുളക്കിഴങ്ങിന്റെ തൊലി പൊളിക്കാന്‍ മടിയാണോ? ഇതാ ഒരു സിംപിള്‍ വഴി; വിഡിയോ 

ആവിയിൽ പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് ചൂടോടെ രണ്ട് കഷ്ണമായി മുറിക്കും. എന്നിട്ട്‌, അരിപ്പ ഉപയോ​ഗിച്ചാണ് തൊലി വേർതിരിക്കുന്നത്. 
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ടുക്കളയില്‍ ദിവസവും വേണ്ടിവരുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. രാവിലെ പൂരിക്കൊപ്പം കിഴങ്ങുകറി ഉണ്ടാക്കണമെങ്കിലും ഉച്ചയ്ക്ക് സാമ്പാറിലിടാനുമെല്ലാം ഉരുളക്കിഴങ്ങ് മസ്റ്റാണ്. കഴിക്കാന്‍ ഇഷ്ടമാണെങ്കിലും ഇത് വൃത്തിയാക്കാന്‍ പലര്‍ക്കും മടിയാണ്. ഒന്നില്ലെങ്കില്‍ സമയമെടുത്ത് തൊലി ചുരണ്ടിക്കളയണം അല്ലെങ്കില്‍ ആവിയില്‍ വേവിച്ച ശേഷം ചൂടോടെ തൊലി പൊളിച്ചെടുക്കണം. ഒരുപാട് സമയമെടുക്കും എന്നതും കൈ പൊള്ളുമെന്നതുമൊക്കെയാണ് ഉരുളക്കിഴങ്ങ് വൃത്തിയാക്കല്‍ അലോസരമാക്കുന്നത്. എന്നാല്‍ ഉരുളക്കഴങ്ങിന്റെ തൊലി കളയാന്‍ ഒരു എളുപ്പമാര്‍ഗ്ഗം നോക്കിയാലോ?

ആവിയില്‍ പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് ചൂടോടെ രണ്ട് കഷ്ണമായി മുറിക്കും. അതിനുശേഷം പുരിയൊക്കെ വറുത്തുകോരാന്‍ ഉപയോഗിക്കുന്ന ഒരു അരിപ്പയിലേക്ക് കിഴങ്ങിന്റെ ഓരോ പാതിയും വച്ച് പാത്രം ഉപയോഗിച്ച് അമര്‍ത്തും. ഇങ്ങനെ ചെയ്യുമ്പോള്‍ ഉരുളക്കിഴങ്ങിന്റെ തൊലി ഒഴിച്ചുള്ള ഭാഗം മറ്റൊരു പാത്രത്തിലും തൊലി അരിപ്പയിലുമായി ലഭിക്കും. തൊലി അരിപ്പയില്‍ നിന്ന് എടുത്തുകളഞ്ഞശേഷം വേണ്ടത്ര ഉരുളക്കിഴങ്ങുകള്‍ ഇങ്ങനെ തോലികളഞ്ഞെടുക്കാം. 

വിഡിയോ കണ്ട പലരും ഈ ആശയത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മികച്ച ആശയമെന്നും, ഇത്തരം ഹാക്കുകള്‍ക്ക് നന്ദി എന്നുമൊക്കെയാണ് കമന്റുകള്‍. എന്നാല്‍ ചിലരാകട്ടെ ഇങ്ങനെയൊക്കെ ചെയ്യുന്നത് ജോലി ഇരട്ടിയാക്കും എന്നാണ് അഭിപ്രായപ്പെടുന്നത്. പാത്രം കഴികുന്നതിനേക്കാള്‍ എളുപ്പം ഉരുളക്കിഴങ്ങിന്റെ തൊലി പൊളിക്കുന്നതാണെന്ന് മറ്റുചിലരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com