'ഫ്രീസർ വേണ്ട ഫാൻ മതി', കിടിലൻ ഹോം മേയ്‌‍ഡ് ഐസ്ക്രീം റെഡി; വിഡിയോ

സീലിങ് ഫാൻ ഉപയോ​ഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കി വീട്ടമ്മ
ഫാൻ മേയ്‌സ് ഐസ്ക്രീം/ ചിത്രം ട്വിറ്റർ വിഡിയോ സ്ക്രീൻഷോട്ട്
ഫാൻ മേയ്‌സ് ഐസ്ക്രീം/ ചിത്രം ട്വിറ്റർ വിഡിയോ സ്ക്രീൻഷോട്ട്

'വേണേൽ ചക്ക വേരിലും കായ്‌ക്കും' എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലെ...  അതു പോലെ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന തരത്തിൽ 'ഒരു ഫാൻ മേയ്‌ഡ് ഇന്ത്യൻ ഐസ്ക്രീം' ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 'ഫാൻ മേയ്‌ഡ്' എന്നു വെച്ചാൽ ഫ്രീസർ ഇല്ലാതെ സീലിങ് ഫാനിന്റെ സഹായത്തോടെ ഉണ്ടാക്കുന്ന ഐസ്‌ക്രീം. 

ഇന്ത്യൻ വ്യവസായി ആനന്ദ് മഹേന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച ഈ വിഡിയോ വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 'ലക്ഷ്യമുണ്ടങ്കിൽ മാർഗവുമുണ്ട്. ഹാൻഡ് മെയ്ഡ്; ഫാൻ മെയ്ഡ് ഐസ്ക്രീം. ഇന്ത്യയിൽ മാത്രം.' എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരു സ്ത്രീ ഐസ്ക്രീമിനുള്ള ചൂടുള്ള ചേരുവ ഒരു സ്റ്റീൽ പാത്രത്തിൽ ഒഴിക്കുന്നതും പിന്നീട് ആ പാത്രം കുറച്ചു കൂടി വലിയ പാത്രത്തിൽ കയറ്റി വയ്ക്കുന്നതും കാണാം. വലിയ പാത്രത്തിൽ ഐസ്കട്ടകളും ഇട്ട് നിറയ്‌ക്കുന്നു. പിന്നീട് കറങ്ങുന്ന ഫാനുമായി കയറുപയോഗിച്ച് പാത്രത്തെ ബന്ധിപ്പിക്കുന്നു. ഫാൻ ഫുൾ സ്പീഡിൽ കുറച്ച് നേരെ കറങ്ങി തളർന്നു കഴിയുമ്പോൾ തണുത്തുറഞ്ഞ ഐസ്ക്രീം റെഡി.

ഇതുവരെ മൂന്ന് മില്യണിലധികം ആളുകൾ വിഡിയോ കണ്ടു. നിരവധി പേർ സ്‌ത്രീയെ പ്രശംസിച്ച് രം​ഗത്തെത്തിയത്. വേണമെന്ന് വെച്ചാൽ‌ അത് സാധിച്ചെടുക്കാൻ ഇന്ത്യക്കാർ സമർഥരാണെന്ന തരത്തിലാണ് കമന്റുകൾ. പൊതുവായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഫ്രെയിംവർക്കിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചാൽ ഇത്തരത്തിൽ നിരവധി അത്ഭുതങ്ങൾ കാണാമെന്നും കമന്റുകൾ ഉയർന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com