കിടിലന്‍ ചിക്കന്‍ 65 ബര്‍ഗര്‍ ഉണ്ടാക്കിയാലോ? അതും സൗത്ത് ഇന്ത്യന്‍ സ്‌റ്റൈലില്‍

പതിവായി കഴിക്കുന്ന ബര്‍ഗര്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചിക്കന്‍ 65 ബര്‍ഗര്‍ പരീക്ഷിക്കാവുന്നതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിശന്നിരിക്കുമ്പോള്‍ ഒരു കിടിലന്‍ ബര്‍ഗര്‍ കിട്ടിയാല്‍ ആര്‍ക്കാണ് സന്തോഷമാകാത്തത്. പതിവായി കഴിക്കുന്ന ബര്‍ഗര്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചിക്കന്‍ 65 ബര്‍ഗര്‍ പരീക്ഷിക്കാവുന്നതാണ്. അമേരിക്കന്‍-ഇന്ത്യന്‍ റെസിപ്പികള്‍ കൂടിച്ചേര്‍ന്നതാണ് ഇത്. സൗത്ത് ഇന്ത്യന്‍ മാതൃകയിലാണ് ബര്‍ഗറിലെ മിക്‌സ് തയ്യാറാക്കുന്നത് എന്നതാണ് പ്രത്യേകത. 

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ മൈദ അല്ലെങ്കില്‍ ആട്ട എടുത്ത് അതിലേക്ക് യീസ്റ്റും ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം. മറ്റൊരു ബൗളില്‍ ഒരു മുട്ട ഉടച്ചതിന് ശേഷം അതും മാവിലേക്ക് ചേര്‍ക്കാം. അതിനുശേഷം പാലോ വെള്ളമോ ചേര്‍ത്ത് മാവ് കുഴച്ചെടുക്കാം. ഇടവിട്ട് ചേര്‍ത്ത് മാവ് മയത്തില്‍ കുഴച്ചെടുക്കാന്‍ ശ്രദ്ധിക്കണം. മാവ് ഒരുപാട് കട്ടിയുള്ളതും തീരെ അയഞ്ഞതുമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടി അല്‍പ്പസമയം വെക്കണം. ഈ സമയം ഒവന്‍ പ്രീഹിറ്റ് ചെയ്തശേഷം മാവി ചെറിയ ഉരുളകളാക്കി 190-200 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ബേക്ക് ചെയ്യണം. കടയില്‍ നിന്ന് വാങ്ങുന്ന ബര്‍ഗര്‍ ബണ്ണും റെസിപ്പിക്കായി ഉപയോഗിക്കാം. 

കേരളത്തിലടക്കം ഒരുപാടുപേരുടെ ഇഷ്ട വിഭവമാണ് ചിക്കന്‍ 65. ചിക്കന്‍ 65 മസാല പുരട്ടി കുറഞ്ഞത് അരമണിക്കൂറെങ്കിലും കഴിഞ്ഞേ ഇത് തയ്യാറാക്കാവൂ. ചട്ടിയില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്കിട്ട് വറുത്തെടുക്കണം. പുറമേ മൊരിഞ്ഞും അകത്ത് മൃദുലവുമായിരിക്കുന്നതാണ് ചിക്കന്റെ പരുവം. വറുക്കുമ്പോള്‍ ഇതിലേക്ക് കറിവേപ്പിലയും ചേര്‍ക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com