പോക്കറ്റിൽ കുറച്ച് മിച്ചം പിടിക്കാം, ഇന്ത്യയിൽ നിന്നും തായ്‌ലാൻഡ് വരെ ഒരു റോഡ് ട്രിപ്പ് ആയാലോ! 

വലിയ ചെലവൊന്നുമില്ലാതെ  ഇന്ത്യയിൽ നിന്നും എത്തിപ്പെടാൻ പറ്റുന്ന ചില രാജ്യങ്ങളെ കുറിച്ച് അറിയാം
തായ്ലാൻഡ്/ ചിത്രം എഎൻഐ
തായ്ലാൻഡ്/ ചിത്രം എഎൻഐ

മയവും പണവും ഒന്നിച്ചുകിട്ടായാൽ ബാ​ഗ് പാക്ക് ചെയ്‌ത് എവിടേക്കെങ്കിലും ഒരു യാത്ര പുറപ്പെടാൻ കൊതിക്കാത്തവർ ആരാണുള്ളത്. എന്നാ പിന്നെ യാത്ര ഇന്ത്യയ്‌ക്ക് പുറത്തേക്ക് നോക്കിയാലോ. വലിയ ചെ
ലവൊന്നുമില്ലാതെ ലോക്കൽ ട്രാസ്‌പോർട്ടേഷന്റെ സഹായത്തോടെ ഇന്ത്യയിൽ നിന്നും എത്തിപ്പെടാൻ പറ്റുന്ന ചില രാജ്യങ്ങളെ കുറിച്ച് അറിയാം.

നേപ്പാൾ 

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹര രാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ഉള്‍പ്പെടെ, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. അതിമനോഹര ഭൂപ്രകൃതി കൊണ്ട് കാഴ്‌ചക്കാരുടെ കണ്ണിന് കുളിർമയേകുന്ന പ്രദേശമാണ് നേപ്പാൾ.

പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, യുനെസ്കോയുടെ നാല് ലോക പൈതൃക സ്ഥലങ്ങളായ ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷനൽ പാർക്ക്, കാഠ്മണ്ഡു താഴ്‌വരയിലെ ഏഴ് സൈറ്റുകൾ, ചിത്വാൻ ദേശീയോദ്യാനം എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. 

ഡൽഹിയിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ റൂട്ടുകള്‍ ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോർഡർ ക്രോസിങ്, പട്‌ന വഴിയുള്ള റക്‌സോൾ ബോർഡർ, ഗാംങ്ടോക്ക് വഴി പാനിതങ്കി, ഡൽഹി- ഉത്തരാഖണ്ഡ് വഴി ബൻബാസ എന്നിങ്ങനെയാണ്. കൂടാതെ, നേപ്പാളിലെ വിവിധ സ്ഥലങ്ങളിലേക്ക് ദിവസേന നേരിട്ടുള്ള രാത്രി ബസുകളുണ്ട്.

തായ്‌ലാൻഡ്

ഇന്ത്യയും തായ്‌ലാൻഡും തമ്മിൽ ബന്ധിപ്പിക്കുന്ന മോട്ടോർവേ അടുത്തിടെയാണ് തുറന്നത്. മനോഹരമായ ചെറുബീച്ചുകൾ കൊണ്ടും സംസ്‌ക്കാര വൈവിധ്യങ്ങൾ‌ കൊണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് തായ്‌ലാൻഡ്.

ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ കടന്ന് മ്യാൻമർ വഴി പോകുന്ന റോഡ് എത്തുന്നത് തായ്‌ലൻഡിലെ ബാങ്കോക്കിലേക്കാണ്. ഡൽഹിയിൽ നിന്ന് ഇംഫാലിലേക്ക് എത്തുക അവിടെ നിന്നും മോറെ, കാലെ, ബഗാൻ, ഇൻലെ തടാകം, യാങ്കോൺ, മേസോട്ട് എന്നിവ കടന്ന് തക്കിൽ നിന്ന് ബാങ്കോക്കിൽ എത്തിച്ചേരാം.

ഭൂട്ടാൻ

പൈതൃകവും സംസ്‌കാരവും കൊണ്ട് സമ്പന്നമാണ് ഭൂട്ടാൻ. ഹിമാലയത്തോട് ചേർന്ന് കിടക്കുന്ന ഈ രാജ്യത്തേക്ക് ഡൽഹിയിൽ നിന്ന് തിമ്പുവിലേക്കുള്ള റൂട്ട് പോയാൽ യുപി, ആസാം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്  ​ഗുവാഹത്തിയിൽ നിന്ന് ഭൂട്ടാനിലെ ഗ്രാമമായ ഫണ്ട്ഷോലിംഗിലേക്കും പിന്നീട് തിമ്പുവിലേക്കും എത്താം. മൂന്ന് ദിവസത്തെ യാത്രയാണിത്.

മലേഷ്യ 
മാനം തൊട്ടു നിൽക്കുന്ന ന​​ഗരഭം​ഗിയും പുഴയോരത്തെ ചെറുവീടുകളും ഒന്നിച്ചു ഒറ്റഫ്രെയിമിൽ കാണാം മലേഷ്യയിലെത്തിയാൽ. റോഡ് മാർ​ഗം ടിബറ്റിലൂടെ കടന്ന് മലേഷ്യയിലെത്താം. ക്വാലാലംപൂർ വഴി മ്യാൻമർ തായ്‌ലൻഡ് വഴിയും മലേഷ്യയിലെത്താം. ഇവിടേക്കും ലോക്കൽ ട്രാൻപോർ‌ട്ടേഷൻ ലഭ്യമാണ്.

ചൈന

ഇന്ത്യയിൽ നിന്നും വളരെ പെട്ടന്ന് എത്തിപ്പെടാൻ പറ്റുന്ന മറ്റൊരു രാജ്യമാണ് ചൈന.ഒട്ടേറെ ചരിത്ര പ്രധാന സ്ഥലങ്ങളുള്ള വിശാലമായ പ്രദേശമാണ് ചൈന. ഡൽഹിയിൽ നിന്ന് കോദാരി-ഷാങ്മു അതിർത്തി വഴി നേപ്പാളിലൂടെ ഏകദേശം 40 മണിക്കൂർ യാത്ര ചെയ്‌താൽ ചൈനയിലെത്താം.

ശ്രീലങ്ക

പച്ചപുതച്ച ശ്രീലങ്ക സഞ്ചാരികൾക്ക് കുളിർമ്മയുള്ള ഒരു അനുഭവമായിരിക്കും. ഡൽഹിയിൽ നിന്നും തമിഴ്‍നാട്ടിലെത്തിയാൽ അവിടെ നിന്നും നാ​ഗപട്ടണം ഫെറിയിൽ കൊളംബോയിലേക്ക് സഞ്ചരിക്കാം. 

ബം​ഗ്ലാദേശ്

സമ്പന്നമായ ചരിത്രവും അതിമനോഹരമായ ജലപാതകളും പച്ചപിടിച്ച പ്രദേശങ്ങൾ കൊണ്ട് സമ്പന്നമാണ് ബം​ഗ്ലാദേശ്.

ഡൽഹിയിൽ നിന്നും ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്താൻ യുപി, ബിഹാർ വഴി സോനാമസ്ജിദ് സുൽക്ക ചെക്ക്‌പോസ്റ്റ് വഴിയോ പെട്രാപോൾ-ബെനാപോൾ അതിർത്തി കടന്നോ ബംഗ്ലാദേശിലെത്താം. അവിടെ നിന്നും എട്ട് മണിക്കൂർ ഡ്രൈവ് ചെയ്‌താൽ ധാക്കയിൽ എത്താം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com