ഇത് കാബേജ് ആണോ അതോ ജാക്കറ്റോ? വില കേട്ടാല്‍ ഞെട്ടും! 

പ്രമുഖ ബ്രാന്‍ഡായ ഡീസല്‍ പുറത്തിറക്കിയ വിന്റര്‍ ജാക്കറ്റാണ് ഇപ്പോള്‍ വൈറല്‍, വില മാത്രമല്ല ഡിസൈനും 
ഡീസല്‍ പുറത്തിറക്കിയ വിന്റര്‍ ജാക്കറ്റ്/ ചിത്രം: ട്വിറ്റര്‍
ഡീസല്‍ പുറത്തിറക്കിയ വിന്റര്‍ ജാക്കറ്റ്/ ചിത്രം: ട്വിറ്റര്‍

രാളുടെ ഫാഷന്‍ അയാളുടെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനം കൂടിയാണ്. അതുകൊണ്ടുതന്നെ സാധ്യമായ എല്ലാ പ്രചോദനവും ഉള്‍ക്കൊണ്ടുമാത്രമെ ഫാഷന്‍ എക്‌സ്‌പേര്‍ട്ട്‌സ് പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കാറുള്ളു. പക്ഷെ ഈ പരീക്ഷണങ്ങള്‍ എപ്പോഴും വിചാരിച്ച റിസള്‍ട്ട് തരണമെന്നില്ല. ഇങ്ങനെ പുത്തന്‍ പരീക്ഷണവുമായി അടുത്തിടെ ശ്രദ്ധനേടിയ ഒരു ബ്രാന്‍ഡാണ് ഡീസല്‍. 

ഡീസല്‍ ബ്രാന്‍ഡ് പുറത്തിറക്കിയ വിന്റര്‍ ജാക്കറ്റാണ് വൈറല്‍ താരം. ഏകദേശം 60,000 രൂപയാണ് ബ്രാന്‍ഡ് ഏറ്റവും പുതിയതായി അവതരിപ്പിച്ച ഈ ജാക്കറ്റിന് വിലയിട്ടിരിക്കുന്നത്. ജാക്കറ്റിന്റെ വില കേട്ടുതന്നെ നിങ്ങള്‍ ഞെട്ടിയെങ്കില്‍ സംഗതി തീര്‍ന്നിട്ടില്ല, വിലയേക്കാള്‍ കൂടുതല്‍ ശ്രദ്ധ നേടിയത് ഇതിന്റെ ഡീസൈന്‍ തന്നെയാണ്. ഒറ്റ നോട്ടത്തില്‍ കാബേജ് നിരത്തി വച്ചിരിക്കുന്നതാണെന്നേ തോന്നൂ. 

ജാക്കറ്റിന്റെ ഫോട്ടോ പങ്കുവച്ച് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ് 'കാബേജ് പോലെയിരിക്കാന്‍ ഞാന്‍ ഇവര്‍ക്കെന്തിനാണ് 60,000 രൂപ കൊടുക്കുന്നത് എന്നായിരുന്നു. ഞൊടിയിടയില്‍ വൈറലായ ട്വീറ്റ് കൂടുതല്‍ രസകരമായ കമന്റുകള്‍ നേടി. ഒന്നൂകൂടി ശരിക്ക് നോക്കിക്കേ ചിലപ്പോള്‍ മത്തങ്ങയും പടവളങ്ങയുമൊക്കെ കാണാം, ഇത് കണ്ടാല്‍ പശു പിന്നാലെയെത്തും എന്നുമൊക്കെയാണ് കമന്റുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com