പങ്കാളിയുടെ സ്നേഹം പേടി കാരണമോ? അവ​ഗണിക്കുന്നതായി തോന്നാറുണ്ടോ?; ബന്ധങ്ങളിലെ അടുപ്പം പല രീതിയിൽ, അറിയാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 12:10 PM  |  

Last Updated: 15th March 2023 12:11 PM  |   A+A-   |  

relationship

പ്രതീകാത്മക ചിത്രം

 

രോ ബന്ധത്തിലും വ്യത്യസ്ത ആളുകൾ പല തരത്തിലുള്ള അടുപ്പമാണ് പ്രകടിപ്പിക്കുന്നത്. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. വളർന്നുവന്ന സാഹചര്യങ്ങൾ മുതൽ മാതാപിതാക്കൾ കുട്ടികളുടെ വൈകാരിക ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വരെ ഇതിനെ സ്വാധീനിക്കും. പങ്കാളികൾക്കിടയിൽ ഇതേക്കുറിച്ച് വ്യക്തതയുണ്ടായാൽ പരസ്പരം കൂടുതൽ മനസ്സിലാക്കാനും ഒന്നിച്ചുള്ള ജീവിതം കുറേക്കൂടി എളുപ്പമാക്കാനും കഴിയും.

സെക്യുർ (സുരക്ഷിത) അറ്റാച്ച്‌മെന്റ്: ആളുകൾക്ക് അവർ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് തോന്നുന്ന രീതിയിലുള്ള അടുപ്പമാണിത്. ഉത്കണ്ഠയും സമ്മർദ്ദവും വളരെ കുറഞ്ഞ അളവിൽ മാത്രമേ പ്രകടമാകൂ. സ്നേഹിക്കപ്പെടുന്നുവെന്ന ഉറപ്പ്, ചെറുപ്പത്തിൽ മാതാപിതാക്കളും ‌വളർത്തിയ ആളുകളും വൈകാരിക ആവശ്യങ്ങൾക്ക് ശ്രദ്ധനൽകിയതുകൊണ്ട് രൂപപ്പെടുന്നതാണ്. 

ഫിയർഫുൾ അവോയിഡന്റ് (ഭയത്തോടെയുള്ള ഒഴിവാക്കൽ): കുട്ടിക്കാലത്ത് മാതാപിതാക്കൾ മോശമായി പെരുമാറുമ്പോൾ (ശാരീരികമോ ലൈംഗികമോ വൈകാരികമോ മാനസികമോ ആയ ദുരുപയോ​ഗം) ഇത്തരം പെരുമാറ്റം ബന്ധങ്ങളിൽ വളരെ സാധാരണമാണെന്ന് കുട്ടികൾ വിശ്വസിക്കാൻ തുടങ്ങും. ഇതേ പെരുമാറ്റം അവരും പ്രകടിപ്പിച്ചുതുടങ്ങും. അതുകൊണ്ട് പ്രായമാകുമ്പോൾ ഉടലെടുക്കുന്ന എല്ലാ ബന്ധങ്ങളോടും ഒരുതരം പേടി തോന്നും. എന്നിരുന്നാലും പങ്കാളി വേണമെന്ന ആ​ഗ്രഹം അത് കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. 

അവോയിഡന്റ് അറ്റാച്ച്മെന്റ്: മാതാപിതാക്കൾ കുട്ടികളെ നിരന്തരം വൈകാരികമായി അവ​ഗണിക്കുമ്പോൾ തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നും പ്രാധാന്യമില്ലെന്നും ഒക്കെയുള്ള ചിന്ത ഉണ്ടാകും. മുതിർന്നുകഴിയുമ്പോൾ പങ്കാളിയോട് ഇക്കൂട്ടർക്ക് പ്രതിബദ്ധത കാണിക്കാൻ പ്രശ്നമുണ്ടാകും. 

ഉത്കണ്ഠ മൂലമുള്ള അറ്റാച്ച്മെന്റ്: ബന്ധങ്ങളിൽ ഉത്കണ്ഠാകുലമായ തെരഞ്ഞെടുപ്പുകൾ നടത്തുന്ന ആളുകളുണ്ട്. ബന്ധം വേർപിരിയുമ്പോൾ ഇവർ കഠിനമായ സമ്മർ‍ദ്ദത്തിലാകും. ഇത് ഉത്കണ്ഠ മൂലമുള്ള അറ്റാച്ച്മെന്റ് ആണ്. മാതാപിതാക്കൾ വളരെ ഉത്കണ്ഠാകുലരോ വൈകാരികമായി അടുപ്പമില്ലാത്തവരോ ആണെങ്കിൽ സ്വന്തം കാര്യങ്ങൾ തനിച്ച് നോക്കണം എന്ന ചിന്തയിലായിരിക്കും കുട്ടി വളർന്നുവരിക. ഇതിൽ നിന്നാണ് ഉത്കണ്ഠ മൂലമുള്ള അറ്റാച്ച്മെന്റ് രൂപമെടുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വെള്ളക്കുപ്പികൾ റിയൂസ് ചെയ്യാറുണ്ടോ? ഇവയിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ