എന്താണ് ഹിഗ്‌സ് ബോസോണ്‍?, ദൈവകണം എന്ന് വിളിക്കാന്‍ കാരണമെന്ത്?; സത്യേന്ദ്ര നാഥ് ബോസിന്റെ പങ്ക് എന്ത്?

കഴിഞ്ഞ നൂറ്റാണ്ടില്‍ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായി കണക്കാക്കുന്ന ഹിഗ്‌സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന പീറ്റര്‍ ഹിഗ്‌സ് ഓര്‍മ്മയായി
പീറ്റര്‍ ഹിഗ്‌സ്
പീറ്റര്‍ ഹിഗ്‌സ്എപി

ലണ്ടന്‍: കഴിഞ്ഞ നൂറ്റാണ്ടില്‍ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായി കണക്കാക്കുന്ന ഹിഗ്‌സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന പീറ്റര്‍ ഹിഗ്‌സ് ഓര്‍മ്മയായി. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ശാസ്ത്ര ഗവേഷണ രംഗത്ത് നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്നത് ഉറപ്പാണ്.

1964ലാണ് പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന ആശയം പീറ്റര്‍ ഹിഗ്‌സ് ആദ്യമായി മുന്നോട്ടുവെച്ചത്. പ്രപഞ്ചത്തിലെ എല്ലാത്തിനും പിണ്ഡം എങ്ങനെ ഉണ്ടായെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം സഹായിച്ചു. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ യന്ത്രം ഉപയോഗിച്ച് ഗവേഷകര്‍ നടത്തിയ കണികാ പരീക്ഷണം പീറ്റര്‍ ഹിഗ്‌സിന്റെ കണ്ടുപിടിത്തത്തെ ശരിവെച്ചു. 2012ലാണ് പരീക്ഷണം നടന്നത്.ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപകരണം ഉപയോഗിച്ച് പ്രോട്ടോണ്‍ കണങ്ങളെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള സഞ്ചാരപഥത്തില്‍ വിപരീതദിശകളില്‍ ഏകദേശം പ്രകാശവേഗത്തില്‍ പായിച്ച് കൂട്ടിയിടിപ്പിച്ചാണ് കണികാ പരീക്ഷണം നടത്തിയത്. ഒരു വര്‍ഷത്തിനുശേഷം മിസ്റ്റര്‍ ഹിഗ്‌സിന് നൊബേല്‍ സമ്മാനം ലഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്താണ് ഹിഗ്‌സ് ബോസോണ്‍?

പ്രപഞ്ചോല്‍പ്പത്തിയുടെ സമയത്ത് കണികകളാണ് പ്രപഞ്ചത്തിലെ എല്ലാ നിര്‍മിതികള്‍ക്കും പിന്നിലെന്നും എന്നാല്‍ അവയ്ക്ക് പിണ്ഡം ഉണ്ടായിരുന്നില്ല എന്നുമാണ് കണ്ടെത്തല്‍. യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് പറയുന്നതനുസരിച്ച് അവയെല്ലാം പ്രകാശവേഗത്തില്‍ സഞ്ചരിച്ചു. എന്നാല്‍ ഇന്ന് കാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും ജീവനും ഉയര്‍ന്നുവന്നത് ഹിഗ്‌സ് ബോസോണ്‍ എന്ന അടിസ്ഥാന കണികയുടെ സഹായത്താലാണ്. ഹിഗ്‌സ് ബോസോണില്‍ നിന്ന് കണികകള്‍ പിണ്ഡം നേടിയ ശേഷമാണ് ഇന്ന് കാണുന്ന തരത്തിലേക്ക് പ്രപഞ്ചം ഉയര്‍ന്നത്.

കണികയ്ക്ക് 125 ബില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് പിണ്ഡമുണ്ട്. ഇത് ഒരു പ്രോട്ടോണേക്കാള്‍ 130 മടങ്ങ് വലുതാണെന്നും യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് പറയുന്നു. ബോസോണുകള്‍ എന്നറിയപ്പെടുന്ന ഉപ ആറ്റോമിക് കണങ്ങള്‍ക്ക് ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ് ബോസിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ട് ദൈവകണം എന്ന് വിളിക്കുന്നു?

ഹിഗ്‌സ് ബോസോണിനെ 'ദൈവകണം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. നൊബേല്‍ സമ്മാന ജേതാവായ ഭൗതികശാസ്ത്രജ്ഞന്‍ ലിയോണ്‍ ലെഡര്‍മാന്റെ ഈ കണികയെക്കുറിച്ചുള്ള പുസ്തകത്തില്‍ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടില്‍ നിന്ന് ഉണ്ടായ നിരാശയെത്തുടര്‍ന്നാണ് അദ്ദേഹം നല്‍കിയ പേരില്‍ നിന്നാണ് 'ദൈവത്തിന്റെ കണിക' എന്ന പേരിലേക്ക് മാറിയത്. ഹിഗ്‌സ് ബോസോണ്‍ ഇല്ലാതെ ഒരു കണത്തിനും പിണ്ഡം ഉണ്ടാകില്ല. ലോകവും ഉണ്ടാകില്ലെന്ന് ശാസ്ത്രലോകം പറയുന്നു.

പീറ്റര്‍ ഹിഗ്‌സ്
പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com