മനസിന് ഒരു സുഖം തോന്നുന്നില്ലേ, ദുഃഖ അവധിയെടുത്തോളൂ: ഓഫര്‍ ചൈനയിലാണെന്ന് മാത്രം

ഈ ലീവിന് മാത്രം മേലധികാരിയുടെ അനുവാദത്തിന് കാത്ത് നില്‍ക്കേണ്ടതില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബീജിങ്: ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ മാനസികമായ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ട് ജോലി ഉഴപ്പാറുണ്ടോ. എങ്കില്‍ ധൈര്യമായി സാഡ് ലീവ് അല്ലെങ്കില്‍ ദുഃഖം തീര്‍ക്കാനുള്ള ലീവ് എടുത്തോളൂ. ഈ ലീവിന് മാത്രം മേലധികാരിയുടെ അനുവാദത്തിന് കാത്ത് നില്‍ക്കേണ്ടതില്ല. ചൈനയിലാണ് ഈ പുതിയ അവധി.

ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നല്‍കുന്നത്.

തൊഴിലാളികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് ഫാറ്റ് ഡോങിന്റെ ഉടമ യു ഡോങ് ലാ യുടെ അഭിപ്രായം.

ദുഃഖ അവധി നല്‍കുമ്പോള്‍ തൊഴിലാളികള്‍ സന്തുഷ്ടരാവുകയും ജോലിയിലെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുന്നു. കമ്പനി തൊഴിലാളികളെ മനസിലാക്കുകയും അവര്‍ക്ക് പിന്തുണയായി കൂടെയുണ്ടാവും എന്ന തോന്നലും ഇതിലൂടെ ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാവുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
'വലിപ്പത്തില്‍ അല്ല കാര്യം', മൂന്ന് പുള്ളിപ്പുലികളെ ഒറ്റയ്ക്ക് നേരിട്ട് ഹണി ബാഡ്ജര്‍; ഒടുവില്‍- വീഡിയോ

ഏത് ദിവസം അവധിയെടുക്കണമെന്ന് തീരുമാനിക്കുന്നത് തൊഴിലാളിയാണ്. തൊഴിലാളികള്‍ക്ക് വിദേശ വെക്കേഷനുള്ള സൗകര്യം നല്‍കിയത് നേരത്തെ

വാര്‍ത്തകളിലിടം നേടിയിരുന്നു. 40ദിവസത്തെ ആനുവല്‍ ലീവിന് പുറമേ ചൈനീസ് പുതുവര്‍ഷത്തിന് അഞ്ച് ദിവസത്തെ അവധിയും കമ്പനി നല്‍കുന്നുണ്ട്. ഉപഭോക്താവില്‍ നിന്നുള്ള ഭീഷണിയോ അപമാനമോ നേരിട്ടാല്‍ 5000 യുവാനോളം തുക കമ്പനി നഷ്ടപരിഹാരമായി നല്‍കും.

1995 ലാണ് യു തന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയിലെ ആദ്യ സംരംഭം ആരംഭിക്കുന്നത്. ഇന്ന് ഹെനാന്‍ പ്രവിശ്യയില്‍ മാത്രമാണ് 12 സൂപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റ് ഇവര്‍ക്ക് സ്വന്തമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com