സിവിൽ സർവീസിൽ ഉന്നതവിജയം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അച്ഛന് സർപ്രൈസ് നൽകി മകൻ, വൈറൽ വിഡിയോ

441-ാം റാങ്കോടെയാണ് ഗുര്‍ഭേലെ സിവില്‍ സര്‍വീസ് നേടിയത്
അച്ഛന് സർപ്രൈസ് നൽകി മകൻ, വൈറൽ വിഡിയോ
അച്ഛന് സർപ്രൈസ് നൽകി മകൻ, വൈറൽ വിഡിയോ

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മകൻ അച്ഛന് സർപ്രൈസ് നൽകുന്ന ഹൃദ്യമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഉത്തരാഖണ്ഡ് സ്വദേശിയും റൂര്‍ക്കി ഐഐടി ബിരുദധാരിയുമായ ക്ഷിതിജ് ഗുര്‍ഭേലെയാണ് അച്ഛന്‍ ജോലി ചെയ്യുന്ന ഓഫീസിലെത്തി സര്‍പ്രൈസ് കൊടുത്തത്. 441-ാം റാങ്കോടെയാണ് ഗുര്‍ഭേലെ സിവില്‍ സര്‍വീസ് നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉന്നതഉദ്യോഗസ്ഥന്‍ വരുമ്പോള്‍ എഴുന്നേല്‍ക്കണ്ടേ എന്ന് ചോദിച്ചു കൊണ്ടാണ് യുവാവ്, സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛന് മുന്നിലേക്ക് സർപ്രൈസ് ആയി എത്തിയത്. ഉടൻ തന്നെ ചാടി എഴുന്നേറ്റ് പിതാവ് മകനെ കെട്ടിപ്പിടിക്കുന്ന ഹൃദ്യമായ കാഴ്ചയും വിഡിയോയില്‍ കാണാം. ഇൻസ്റ്റ​ഗ്രാമിലൂടെ ഗുര്‍ഭേലെ തന്നെ പങ്കുവെച്ച് വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

അച്ഛന് സർപ്രൈസ് നൽകി മകൻ, വൈറൽ വിഡിയോ
വരൂ, മീന്‍പിടിപ്പാറയിലേയ്ക്ക്; അവധിക്കാലമാഘോഷിക്കാം - വിഡിയോ

രണ്ട് വര്‍ഷത്തെ കഠിനാധ്വാനമാണ് തനിക്ക് ഈ നേട്ടം സമ്മാനിച്ചതെന്ന് ഗുര്‍ഭേലെ പറഞ്ഞു. തന്നെ നിരന്തരം പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന അമ്മയ്ക്കും അച്ഛനും ചേച്ചിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സിവില്‍ സര്‍വീസ് പരീക്ഷ-2023ല്‍ ഐഐടി കാണ്‍പൂര്‍ പൂര്‍വ്വ വിദ്യാര്‍ഥി ആദിത്യ ശ്രീവാസ്തവക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ലക്‌നൗ സ്വദേശിയാണ് ആദിത്യ. അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡ്ഢി എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. മലയാളി വിദ്യാര്‍ഥിക്കാണ് നാലാം റാങ്ക്. എറണാകുളം സ്വദേശി സിദ്ധാര്‍ഥ് റാം കുമാറാണ് റാങ്ക് നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com