വരൂ, മീന്‍പിടിപ്പാറയിലേയ്ക്ക്; അവധിക്കാലമാഘോഷിക്കാം - വിഡിയോ

സുരക്ഷിതമായി നീന്തല്‍ പഠിച്ചും ചൂടിനെ അതിജീവിച്ചുമാണ് കുട്ടികളുടെ അവധി ആഘോഷം
മീന്‍പിടിപ്പാറ
മീന്‍പിടിപ്പാറസമകാലിക മലയാളം

അവധിക്കാലമാഘോഷിക്കാന്‍എത്തുന്ന കുട്ടികളുടെ തിരക്കാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര മീന്പിടിപ്പാറയില്‍. സുരക്ഷിതമായി നീന്തല്‍ പഠിച്ചും ചൂടിനെ അതിജീവിച്ചുമാണ് കുട്ടികളുടെ അവധി ആഘോഷം . ഡിടിപിസി യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടാരക്കരയിലെ വിനോദസഞ്ചാര കേന്ദ്രമാണ് മീന്‍പിടിപ്പാറ.

മീന്‍പിടിപ്പാറ
കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്ത്?; കരാര്‍ എന്തായിരുന്നു?; മാസപ്പടി കേസില്‍ ചോദ്യങ്ങളുമായി കോടതി

കാട്ടരുവികളിലൂടെ പാറക്കെട്ടുകളെ തഴുകിയെത്തുന്ന തണുത്തവെള്ളത്തില്‍ കുളിക്കുവാനാണ് സഞ്ചാരികള്‍ മീന്പിടിപ്പാറയിലേക്ക് എത്തുന്നത്. കൊടും ചൂടില്‍നിന്നും രക്ഷനേടാനായി വിദ്യാര്‍ഥികള്‍ അധികനേരവും വെള്ളത്തില്‍ കിടക്കുന്നതും ആശ്വാസമായി മാറുന്നു .ടൂറിസം വകുപ്പിന്റെ കീഴില്‍പ്രവര്‍ത്തിക്കുന്ന ഈ വിനോദ സഞ്ചാര കേന്ദ്രം ഒഴിവുസമയങ്ങള്‍ ചിലവിടാന്‍ പറ്റിയ മനോഹരമായ ഇടമാണ്.

ഇതിനടുത്തായി ചൂണ്ടയില്‍ കൊരുത്ത വലിയ മത്സ്യത്തിന്റെ പ്രതിമയുണ്ട്. പുലമണ്‍ തോടിനു കുറുകെയായി മറുകരയിലേക്ക് ചെറിയപാലം ആണ് മറ്റൊരു ആകര്‍ഷണീയത. കൂടാതെ കുട്ടികള്‍ക്ക് കളിക്കുവാനുള്ള പാര്‍ക്കും ,ഇരിപ്പിടങ്ങളും ,നടപ്പാതയുമൊക്കെ ഉണ്ടെങ്കിലും ചൂടിനെ അതിജീവിക്കാനായി മുങ്ങിയുള്ള കൂളിയാണ് സഞ്ചാരികള്‍ക്ക് പ്രിയം .

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തനസമയം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍ .സെന്റ് ഗ്രിഗോറിയോസ്‌കോളജിനു പിന്നിലാണ് പാര്‍ക്ക്. കൊട്ടാരക്കരയിലെ ടൂറിസം മേഖലയ്ക്ക് മീന്‍പിടിപ്പാറ വലിയ സാധ്യതകളാണ് തുറന്നു നല്‍കുന്നത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com