വന്നു വന്ന് ചുവരിൽ ഇരുന്ന മൊണാലിസ വരെ റാപ്പ് പാടി തുടങ്ങി; ഇത് എവിടെ ചെന്ന് നിൽക്കുമെന്ന് സോഷ്യൽമീഡിയ

മൈക്രോ സോഫ്റ്റിന്റെ വാസാ-1 എന്ന പുതിയ എഐ ആപ്പ് ഉപയോ​ഗിച്ചാണ് ഈ വിസ്മയം ഒരിക്കിയിരിക്കുന്നത്
മൊണാലിസ വിഡിയോ
മൊണാലിസ വിഡിയോ എക്സ്

ലോകത്ത് എഐ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണുചിമ്മുന്ന നേരം കൊണ്ടാണ് പുതിയ അപ്‌ഡേഷനുകൾ എഐ പുറത്തുവിടുന്നത്. എഐ ഉപയോ​ഗിച്ച് ടെക്നിക്കൽ ജോലികൾ മാത്രമല്ല, ഒരിക്കലും സംഭവിക്കില്ലെന്ന് കരുതുന്ന ചിത്രങ്ങളെ വരെ ചലിപ്പിക്കാമെന്ന് തെളിയിക്കുകയാണ് സോഷ്യൽമീഡിയയിൽ തരം​ഗമാകുന്ന മൊണാലിസ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലിയനാർഡോ ഡാ വിഞ്ചിയുടെ ലോക പ്രശസ്തമായ ചിത്രം മൊണാലിസ റാപ്പ് ആപലിക്കുന്നതാണ് ഇപ്പോൾ ട്രെൻഡ് ആകുന്നത്. മൈക്രോ സോഫ്റ്റിന്റെ വാസാ-1 എന്ന പുതിയ എഐ ആപ്പ് ഉപയോ​ഗിച്ചാണ് ഈ വിസ്മയം ഒരിക്കിയിരിക്കുന്നത്. മൊണാലിസ മാത്രമല്ല നിരവധി വിഡിയോകൾ ഈ ആപ്പ് ഉപയോ​ഗിച്ച് സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ഔദ്യോ​ഗിക എക്‌സ് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്.

മൊണാലിസ വിഡിയോ
സിവിൽ സർവീസിൽ ഉന്നതവിജയം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അച്ഛന് സർപ്രൈസ് നൽകി മകൻ, വൈറൽ വിഡിയോ

നിങ്ങളുടെ ഒരു ചിത്രം മതി, നിങ്ങൾ സംസാരിക്കുന്നതിന്റെ പാട്ടുപാടുന്നതിന്റെ വിഡിയോ വാസാ-1 നിങ്ങൾക്ക് നിമിഷനേരം കൊണ്ട് ഉണ്ടാക്കി നൽകും. പല ഭാവങ്ങളോടെയും വിഡിയോ ഉണ്ടാക്കാം. മൈക്രോസോഫ്റ്റിന്‍റെ പുതിയ ആപ്പിനെ ആളുകള്‍ പ്രശംസിക്കുമ്പോഴും ഇതിന് പിന്നിലെ വരാനിരിക്കുന്ന അപകടത്തെ കുറിച്ചും പലരും കമന്‍റ് ചെയ്തു.

നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. 'മോണാലിസയുടെ പാട്ട് കേട്ട് ഡാ വിഞ്ചിപോലും ചിരിച്ചു മറിഞ്ഞിട്ടുണ്ടാവു'മെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഈ ആപ്പ് ഒരുപാട് കള്ളന്മാരെ ഉണ്ടാക്കാമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com