'തല മറയ്ക്കാതെയാണോ നടക്കുന്നത്?'; പാക് യൂട്യൂബറെ ബലമായി ദുപ്പട്ട ധരിപ്പിച്ച് യുവാവ്, ഒടുവിൽ ...

ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെ കുറിച്ച് പൊതുജന അഭിപ്രായം തേടുന്നതിനിടെയാണ് യൂട്യൂബറായ ഷൈല ഖാനെ യുവാവ് ദുപ്പട്ട ധരിപ്പിക്കാന്‍ ശ്രമിച്ചത്
പാക് യൂട്യൂബറെ ബലമായി ദുപ്പട്ട ധരിപ്പിച്ച് യുവാവ്
പാക് യൂട്യൂബറെ ബലമായി ദുപ്പട്ട ധരിപ്പിച്ച് യുവാവ്എക്സ്

പാകിസ്ഥാനില്‍ വനിത യൂട്യൂബറെ ദുപ്പട്ട ധരിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് പണികൊടുത്ത് യുവതി. ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെ കുറിച്ച് പൊതുജന അഭിപ്രായം തേടുന്നതിനിടെയാണ് യൂട്യൂബറായ ഷൈല ഖാനെ യുവാവ് ദുപ്പട്ട ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു സ്ത്രീ തലയിൽ ദുപ്പട്ട ധരിക്കാതെ ഒരു മുസ്ലീം രാഷ്ട്രത്തില്‍ നിൽക്കുന്നത് കുറ്റമാണെന്ന് ആരോപിച്ച് ബലമായി യുവാവ് യുവതിയുടെ തലയിൽ തന്റെ ദുപ്പട്ട ധരിപ്പിക്കുകയായിരുന്നു.

എന്നാല്‍ യുവതി ദുപ്പട്ട തിരികെ നല്‍കി, എന്തുകൊണ്ടാണ് നിങ്ങളെ പോലുള്ളവർക്ക് ഇസ്ലാം എന്നത് ദുപ്പട്ടയില്‍ തുടങ്ങി ദുപ്പട്ടയില്‍ അവസാനിക്കുന്നത് എന്നും യുവതി ചോദിച്ചു. അനുവാദം കൂടാതെ തന്നെ സ്പര്‍ശിച്ചതില്‍ യുവാവിനെ ശകാരിക്കുകയും അപമാനിച്ചതിന് കേസ് നൽകുമെന്നും യുവതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുപ്പട്ട ധരിക്കുക എന്നത് തന്റെ തീരുമാനമാണെന്നും അത് നിങ്ങളല്ല തീരുമാനിക്കേണ്ടതെന്നും യുവതി പറയുമ്പോള്‍ അല്ലാഹുവിന്റെ നിയമം ഇതാണെന്നായിരുന്നു യുവാവിന്റെ വാദം. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ അതിവേഗം സോഷ്യല്‍മീഡിയയില്‍ വൈറലായി.

പാക് യൂട്യൂബറെ ബലമായി ദുപ്പട്ട ധരിപ്പിച്ച് യുവാവ്
വന്നു വന്ന് ചുവരിൽ ഇരുന്ന മൊണാലിസ വരെ റാപ്പ് പാടി തുടങ്ങി; ഇത് എവിടെ ചെന്ന് നിൽക്കുമെന്ന് സോഷ്യൽമീഡിയ

വിഡിയോയില്‍ മറ്റൊരു സ്ത്രീ വന്ന അവര്‍ അവരുടെ ജോലി ചെയ്യട്ടെ എന്ന് യുവാവിനോടു പറയുന്നതും കേള്‍ക്കാം. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ധീരയായ പാകിസ്ഥാനി വനിത എന്നായിരുന്നു പലരും വിഡിയോയ്ക്ക് താഴെ കമന്റു ചെയ്തത്. പാകിസ്ഥാന്‍ പോലൊരു രാജ്യത്ത് ഇങ്ങനെ നില്‍ക്കാന്‍ ധൈര്യം ആവശ്യമാണെന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com