'കൂട്ടുകാരന്റെ ബലം'; കടുവയുടെ പിടിയില്‍ അമര്‍ന്ന് കാട്ടുപോത്ത്, ഒടുവിൽ-വീഡിയോ

ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ആത്മാര്‍ഥതയുള്ള ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും
കാട്ടുപോത്തിനെ ആക്രമിക്കുന്ന കടുവയുടെ ദൃശ്യം
കാട്ടുപോത്തിനെ ആക്രമിക്കുന്ന കടുവയുടെ ദൃശ്യംവീഡിയോ സ്ക്രീൻഷോട്ട്

കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുക എന്നത് പ്രയാസകരമായ കാര്യമായാണ് പൊതുവേ പറയാറ്. ഇപ്പോള്‍ കടുവയുടെ പിടിയില്‍ അമര്‍ന്ന കാട്ടുപോത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവിവര്‍ഗത്തില്‍പ്പെട്ടവര്‍ ഓടിയെത്തുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്.

ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ആത്മാര്‍ഥതയുള്ള ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഒരു കൂട്ടുകാരന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് സുശാന്ത നന്ദ ഐഎഫ്എസ് ആണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാട്ടുപോത്തിന്റെ കഴുത്തില്‍ പിടിത്തമിട്ടിരിക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ തളര്‍ന്നുപോകുന്ന ഘട്ടത്തില്‍ മറ്റൊരു കാട്ടുപോത്ത് രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇതോടെ കടുവ കാട്ടുപോത്തിനെ വിട്ട് കാട്ടിലേക്ക് ഓടിമറയുന്നതാണ് വീഡിയോയുടെ അവസാനം.

കാട്ടുപോത്തിനെ ആക്രമിക്കുന്ന കടുവയുടെ ദൃശ്യം
നിധികുംഭം കുഴിച്ചെടുത്തു; തുറന്നപ്പോള്‍ സ്വര്‍ണത്തിന് 'കാവലായി' ഉഗ്രന്‍ പാമ്പ്- വൈറല്‍ വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com