'ഇതൊക്കെ നിസാരം'; നീന്തല്‍ക്കുളത്തില്‍ പാമ്പ്, വെറുംകൈ കൊണ്ട് കൂളായി പിടികൂടി യുവതി, കയ്യടി- വീഡിയോ

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ ലൊക്കേഷന്‍ എവിടെയാണ് എന്നത് വ്യക്തമല്ല
പാമ്പിനെ കൂളായി പിടികൂടി യുവതി
പാമ്പിനെ കൂളായി പിടികൂടി യുവതിവീഡിയോ സ്ക്രീൻഷോട്ട്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് വെറുംകൈ കൊണ്ട് കൂളായി പാമ്പിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ ലൊക്കേഷന്‍ എവിടെയാണ് എന്നത് വ്യക്തമല്ല. കുളത്തില്‍ കസേരയുടെ മുകളില്‍ കയറി നിന്നാണ് യുവതി പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നത്. ഭിത്തിയുടെ വിടവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച പാമ്പിനെ ഇരുമ്പുവടി ഉപയോഗിച്ചാണ് യുവതി പുറത്തെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് യാതൊരുവിധ ഭയവും കൂടാതെ കൈ കൊണ്ട് പാമ്പിനെ പിടിച്ച് യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ അവസാനം. പാമ്പിനെ കണ്ട് നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ എത്തിയ കുട്ടികള്‍ ഓടി മറയുന്നത് കാണാം. ചിലര്‍ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചപ്പോള്‍ മറ്റുചിലര്‍ യുവതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക പങ്കുവെച്ചു. ഇത്തരത്തില്‍ പാമ്പിനെ പിടികൂടുന്നത് സുരക്ഷിതമല്ല എന്ന തരത്തിലും വീഡിയോയയ്ക്ക് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

പാമ്പിനെ കൂളായി പിടികൂടി യുവതി
'കൂട്ടുകാരന്റെ ബലം'; കടുവയുടെ പിടിയില്‍ അമര്‍ന്ന് കാട്ടുപോത്ത്, ഒടുവിൽ-വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com