ജീവിതത്തില്‍ ഇന്നുവരെ ചോക്ലേറ്റ് കഴിച്ചിട്ടില്ല; ആദ്യമായി രുചി അറിഞ്ഞ് കൊക്കോ കർഷകർ, വൈറൽ വിഡിയോ

ലോകത്തിലെ മൊത്തം കൊക്കോ ഉദ്പാദനത്തിന്റെ 45 ശതമാനവും ഐവറി കോസ്റ്റിൽ നിന്നാണ്
ആദ്യമായി ചോക്ലേറ്റ് രുചി അറിഞ്ഞ് കൊക്കോ കർഷകർ
ആദ്യമായി ചോക്ലേറ്റ് രുചി അറിഞ്ഞ് കൊക്കോ കർഷകർഎക്സ് വിഡിയോ

ചോക്ലേറ്റ് ഇല്ലാതെ എന്ത് ആഘോഷമാണുള്ളത്. മിൽക്ക് ചോക്ലേറ്റ് മുതൽ ഡാർക്ക് ചോക്ലേറ്റ് വരെ പല വെറൈറ്റി ഫ്ലെവറുകളിൽ ഇന്ന് ചോക്ലേറ്റ് സുലഭമാണ്. ലോകത്തിലെ മൊത്തം കൊക്കോ ഉദ്പാദനത്തിന്റെ 45 ശതമാനവും ഐവറി കോസ്റ്റിൽ നിന്നാണ്. എന്നാൽ അവിടുള്ളവർ ഒരിക്കൽ പോലും ചോക്ലേറ്റ് രുചിച്ചിട്ടില്ല. അവിടുത്തെ കർഷകർ ആദ്യമായി ചോക്ലേറ്റ് രുചിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷയൽമീഡിയയിൽ കൗതുകമാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊക്കോ കർഷകരുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഭാ​ഗമാണ് ഇപ്പോൾ വൈറലാകുന്നത്. വിഡിയോയിൽ കൊക്കോ എന്തിന് വേണ്ടയാണ് ഉപയോ​ഗിക്കുന്നതെന്ന് അറിയാമോ എന്ന് കർഷകനോട് ചോദിക്കുമ്പോൾ, നല്ല ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാനാണെന്ന് അറിയാം എന്നാൽ ഇതുവരെ രുചിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ കയ്യിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞാണ് അഭിമുഖം നടത്തുന്നയാൾ ചോക്ലേറ്റ് എടുത്തു കാണിക്കുന്നത്.

ആദ്യമായി ചോക്ലേറ്റ് രുചി അറിഞ്ഞ് കൊക്കോ കർഷകർ
സഖാവിന്റെ 'അയോധ്യ' ചായക്കട, ഇവിടെ രാഷ്ട്രീയവും പറയാം ചായയും കുടിക്കാം

ഇത് കൊള്ളമെല്ലോ എന്നായിരുന്നു കർഷകന്റെ മറുപടി. പിന്നാലെ മറ്റു കർഷകരുടെ ചോക്ലേറ്റ് ഇഷ്ടത്തോടെ രുചിക്കുന്നതും വിഡിയോയിൽ കാണാം. ഇത്തരം പ്രദേശങ്ങളിൽ കൃഷി ചെയ്ത് കൊക്കോ പുറം രാജ്യാങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെങ്കിലും കർഷകർക്ക് അതിന്റെ യഥാർഥ മൂല്യം ലഭിക്കുന്നില്ലെന്നായിരുന്നു പലരും കമന്റ് ചെയ്‌തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com