'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

തമിഴ്‌നാട്ടിലെ തെപ്പക്കാടുള്ള ആനക്യാമ്പിലെ മുതിര്‍ന്ന ആന മുത്തശിമാരാണ് ഇരുവരും
ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ
ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾഎക്സ്

നുഷ്യരെപ്പോലെ തന്നെ മൃഗങ്ങള്‍ക്കിടയിലും നല്ല സൗഹൃദങ്ങളുണ്ട്. എവിടെ പോയാലും ഒരാള്‍ക്ക് കൂട്ടായി മറ്റൊരാള്‍ ഉണ്ടാകും. അത്തരത്തില്‍ ഇമ്മിണി വല്യ സൗഹൃദത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്. ഭാമയും കാമാച്ചിയും തമ്മിലുള്ള നീണ്ട 55 വര്‍ഷത്തെ സൗഹൃദത്തിന്റെ കഥ.

ഭാമയ്ക്ക് വയസ് 75 ആയി. കാമാച്ചിക്ക് 65ഉം. തമിഴ്‌നാട്ടിലെ തെപ്പക്കാടുള്ള ആനക്യാമ്പിലെ മുതിര്‍ന്ന ആന മുത്തശിമാരാണ് ഇരുവരും. ഒരു പാത്രത്തില്‍ ഉണ്ട് ഒരു പായില്‍ കിടന്നുറങ്ങി എന്നു പറയുന്ന പോലെയാണ് ഇരുവരുടെയും സൗഹൃദം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐഎഫ്എസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ആണ് ഭാമയുടെയും കാമാച്ചിയുടെയും ആത്മബന്ധത്തിന്റെ കഥ എക്‌സിലൂടെ പങ്കുവെച്ചത്. എവിടെ പോയാലും ഒരുമിച്ചാണ് നടക്കുക. ഭക്ഷണം കഴിക്കാനും അടുത്തത്തടുത്തേ നില്‍ക്കും. കരിമ്പാണ് ഇഷ്ട വിഭവം. എന്നാല്‍ ഒരാള്‍ക്ക് മാത്രം കിട്ടിയാല്‍ പോര, ഉണ്ടെങ്കില്‍ രണ്ടാള്‍ക്കും ഒരുപോലെ കൊടുക്കണം.

ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ
ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

ഇരുവരുടെയും വീരകഥകളില്‍ ചിലതും സുപ്രിയ പങ്കുവെക്കുന്നുണ്ട്. ഒരിക്കല്‍ ഭാമയുമായി പാപ്പാന്‍ തിരു ഗോപാല്‍ കാട്ടില്‍ മേയാന്‍ കൊണ്ടുപോകുന്നതിനിടെ ഒരു പുള്ളിപ്പുലി ആക്രമിക്കാന്‍ ശ്രമിച്ചു. ഭാമ ഒറ്റയ്ക്കാണ് പുള്ളിപ്പുലിയെ നേരിട്ടത്. സമാനമായി ഒരു കാമാച്ചിക്ക് ഒരിക്കല്‍ ഒരു കൊമ്പന്റെ ആക്രമണത്തിന് ഇരയാകേണ്ടി വന്നു. പരിക്കേറ്റ കാമാച്ചിയുടെ മുറിവുകള്‍ വര്‍ഷങ്ങളെടുത്താണ് ഉണങ്ങിയത്. അവളുടെ ധീരതയാണ് അത് അതിജീവിക്കാന്‍ കാരണമെന്നും സുപ്രിയ പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ആനക്ക്യാമ്പാണ് തെപ്പക്കാടുള്ള ആനക്യാമ്പ്. ഭാമയും കാമാച്ചിയുമുള്‍പ്പെടെ 27 ആനകളാണ് ഇവിടെയുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com