കേരളത്തിന്‍റെ വനപ്രദേശത്തേക്ക് വരുന്ന കാട്ടനക്കൂട്ടം
കേരളത്തിന്‍റെ വനപ്രദേശത്തേക്ക് വരുന്ന കാട്ടനക്കൂട്ടംഎക്സ് വിഡിയോ

നീല​ഗിരി വഴി കേരളത്തിലേക്കൊരു യാത്ര!; വേനലിന് മുൻപ് കുട്ടിയാനകൾക്കൊപ്പം ആനക്കൂട്ടത്തിന്റെ കുടിയേറ്റം; വൈറൽ

തേയില കുന്നുകൾക്കിടയിലൂടെ കുട്ടിയാനകൾക്കൊപ്പം ആനക്കൂട്ടം വരിവരിയായി പോകുന്ന ദൃശ്യം ആരുടെയും മനം കവരും

സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് ഒരു ആന നടത്തം. വേനല്‍ വരുന്നതോടെ കാര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ആനകളുടെ വ്യാപകമായ കുടിയേറ്റം നടക്കാറുണ്ട്. വരണ്ട പ്രദേശത്ത് നിന്നും ഈർപ്പം തേടി രാവും പകലും നടന്ന് മൈലുകൾ താണ്ടിയാണ് പലപ്പോഴും ആനക്കൂട്ടം എത്തുന്നത്. അത്തരത്തിൽ ഒരു കാഴ്ചയാണ് ഐഎഫ്എസ് ഉദ്യോ​ഗസ്ഥയായ സുപ്രിയ സാഹൂ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്.

തേയില കുന്നുകൾക്കിടയിലൂടെ കുട്ടിയാനകൾക്കൊപ്പം ആനക്കൂട്ടം വരിവരിയായി പോകുന്ന ദൃശ്യം ആരുടെയും മനം കവരും. വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ പ്രതികരിച്ചു രം​ഗത്തു വരുന്നത്. 'നീല​ഗിരിയിലെവിടെയോ കുട്ടയാനകൾക്കൊപ്പം ആനക്കൂട്ടം കേരളത്തിലേക്ക് നടന്നു വരുന്ന അതിമനോഹരമായ ദൃശ്യം' എന്ന കുറിപ്പോടെയാണ് സുപ്രിയ സാഹൂ വിഡിയോ പങ്കുവെച്ചത്.

കേരളത്തിന്‍റെ വനപ്രദേശത്തേക്ക് വരുന്ന കാട്ടനക്കൂട്ടം
കറങ്ങുന്ന ഫാനില്‍ കൂറ്റന്‍ രാജവെമ്പാല, വൈറല്‍ വീഡിയോ

'ആനകളുടെ കൂടിയേറ്റം അവിസ്മരണീയം' എന്നായിരുന്നു ഒരാളുടെ കമന്റ്. കാലാവസ്ഥാ വ്യതിയാനം ആനകളുടെ കുടിയേറ്റത്തെ സ്വാധീനിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് വനം വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com