ഇവിടെ റണ്‍സ് എടുക്കണമെങ്കില്‍ നീന്തണം!; 'സ്വിംക്കറ്റ്', ക്രിക്കറ്റിന് പുതിയ രൂപം നല്‍കി കുട്ടിക്കൂട്ടം

ഒരു ചെറിയ അരുവിക്ക് ഇരുവശവും നിന്നാണ് ക്രിക്കറ്റ് കളിക്കുന്നത്
'സ്വിംക്കറ്റ്' കളിച്ച് കുട്ടികള്‍
'സ്വിംക്കറ്റ്' കളിച്ച് കുട്ടികള്‍എക്സ്

ണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ക്രിക്കറ്റ് ഒരു ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന നിരവധി ആളുകള്‍ നമ്മള്‍ക്കിടയിലുണ്ട്. അങ്ങ് സ്റ്റേഡിയം മാച്ച് മുതല്‍ കണ്ടത്തില്‍ കളി വരെ ക്രിക്കറ്റിന് പല രൂപവും ഭാവവുമാണ്. ഇപ്പോഴിതാ പരമ്പരാഗത ക്രിക്കറ്റ് നിയമത്തില്‍ ചില മാറ്റം വരുത്തി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍.

കളിയില്‍ വ്യത്യസമൊന്നുമില്ല. ബാറ്റ്‌സ്മാന്‍, ബൗളര്‍, വിക്കറ്റ് കീപ്പര്‍, ഫീല്‍ഡ് ചെയ്യാനും കളിക്കാരുണ്ട്. പക്ഷേ വ്യത്യാസം വരുന്നത് ഇവിടെയാണ്, ബോള്‍ അടിച്ചുപറത്തി കഴിഞ്ഞാല്‍ റണ്‍സ് എടുക്കണമെങ്കില്‍ നീന്തണം!... അതെ, ചെറിയ അരുവിക്ക് ഇരുവശവും നിന്നാണ് കളി. റണ്‍സ് എടുക്കാന്‍ ഈ അരുവി നീന്തിക്കടക്കണം. എന്തായാലും കുട്ടിക്കൂട്ടത്തിന്റെ ഐഡിയ സോഷ്യല്‍മീഡിയയിലും ഹിറ്റ് ആയി.

ക്രിക്കറ്റിലെ ഈ പരീക്ഷണം ബിസിസിഐ കൂടി പരിഗണിക്കണം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റും നീന്തലും കൂടിച്ചേര്‍ന്ന് 'സ്വിംക്കറ്റ്' എന്നാണ് സോഷ്യല്‍മീഡിയയില്‍ ഈ പുതിയ ക്രിക്കറ്റ് രൂപത്തിന് പേരിട്ടിരിക്കുന്നത്. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം തന്നെ വൈറലായി. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com