'മൈതാനം വൃത്തിയാക്കാന്‍ പുതിയ സംവിധാനം'; പൊടിച്ചുഴലിയുടെ ലൈവ് കമന്ററി; വൈറല്‍ വിഡിയോ

'ഡെസ്റ്റ് ഡെവിള്‍' എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്
പൂജപ്പുര സ്റ്റേഡിയത്തില്‍ പൊടിക്കാറ്റ്
പൂജപ്പുര സ്റ്റേഡിയത്തില്‍ പൊടിക്കാറ്റ് ഫെയ്സ്ബുക്ക്

സോഷ്യല്‍മീഡിയയില്‍ തരംഗമായി 'പൊടിക്കാറ്റ് കമന്ററി'. തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്നലെ ഉച്ചയോടെയാണ് ക്രിക്കറ്റ് കളിക്കിടെ പൊടിപടലങ്ങള്‍ അടങ്ങിയ ചുഴലിക്കാറ്റ് വീശിയടിച്ചത്. ചൂടു കൂടുമ്പോള്‍ സാധാരണയായി ഉണ്ടാകുന്ന പ്രതിഭാസമാണിത്. 'ഡെസ്റ്റ് ഡെവിള്‍' എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.

മിനിറ്റുകള്‍ നീണ്ട പ്രതിഭാസത്തിന് പിന്നാലെ വന്ന കമന്ററിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീശിയടിക്കുന്നത്. 'വാവ്... വാട്ട് എ ബ്യൂട്ടി, പൂജപ്പുര മൈതാനം വൃത്തിയാക്കാനുള്ള പുതിയ സംവിധാനം, നിങ്ങള്‍ കാണുക'- എന്നിങ്ങനെയാണ് രസകരമായ കമന്റിയിലെ ഒരു ഭാഗം.

പൂജപ്പുര സ്റ്റേഡിയത്തില്‍ പൊടിക്കാറ്റ്
ആനയെ മയക്കുവെടി വയ്ക്കും; ഉത്തരവ് ഉടന്‍; വനം മന്ത്രി

ക്രിക്കറ്റ് കളിക്കാനെത്തിയ ചിലര്‍ വിഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്തതോടെ സംഭവം കയറി വൈറലായി. രണ്ട് പൊടിക്കാറ്റാണ് ഗ്രൗണ്ടില്‍ രൂപപ്പെട്ടത്. ചൂടു കൂടുന്ന കാലാവസ്ഥയില്‍ പൊടിയുള്ള മൈതാനങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ സാധാരണയാണ്. കേരളത്തില്‍ വിവിധ പ്രദേശങ്ങള്‍ ഈ പ്രതിഭാസം കാണപ്പെടാറുണ്ട്. അത്ര അപകടമല്ലെങ്കിലും പൊടിച്ചുഴലിക്കിടയില്‍ പെടാതെ സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com