വാച്ച് ഇപ്പോഴും കയ്യിലാണോ കെട്ടുന്നത്? എന്നാൽ മാറാൻ സമയമായി; ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡ്

കയ്യിൽ കെട്ടിയിരുന്ന വാച്ച് രൂപം മാറി മാലയായും മോതിരമായും കമ്മലായും ധരിക്കാവുന്ന സ്റ്റൈലിലാണ് ഇപ്പോൾ വിപണിയിൽ ട്രെൻഡിങ് ആകുന്നത്
ടെയ്‌ലര്‍ സ്വിഫ്റ്റ്, കൃതി സനോൻ
ടെയ്‌ലര്‍ സ്വിഫ്റ്റ്, കൃതി സനോൻഎഎഫ്പി, ഇന്‍സ്റ്റഗ്രാം

മയം നോക്കാൻ വേണ്ടി മാത്രമല്ല, പലപ്പോഴും ഒരു ലുക്കിന്റെ ഭാ​ഗമായിട്ടു കൂടിയാണ് വാച്ചുകൾ നമ്മൾ തെര‍ഞ്ഞെടുക്കാറ്. മാറി മാറി വരുന്ന ഫാഷൻ ട്രെൻഡിന് അനുസരിച്ച് വാച്ചിനും രൂപമാറ്റം വരുന്നിട്ടുണ്ട്. കയ്യിൽ കെട്ടിയിരുന്ന വാച്ച് ഇപ്പോൾ മാലയായും മോതിരമായും കമ്മലായും ധരിക്കാവുന്ന സ്റ്റൈലിലാണ് വിപണിയിൽ ട്രെൻഡിങ് ആകുന്നത്. പോപ് ​ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് ഇക്കഴിഞ്ഞ ഗ്രാമി പുരസ്‌കാര ചടങ്ങിൽ കഴുത്തിൽ വാച്ച് മാല അണിഞ്ഞാണ് എത്തിയത്. ഇത് സോഷ്യൽമീഡിയയിലും വൈറലായിരുന്നു.

ജ്വല്ലറി ഡിസൈനറായ ലോറെയ്ന്‍ സ്‌ക്വാര്‍ട്ട്സ് ഡിസൈന്‍ ചെയ്ത ഒരു വാച്ച് ചോക്കറാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് അണിഞ്ഞിരുന്നത്. കറുപ്പ് നിറത്തിലുള്ള കല്ലുകള്‍ കൊണ്ടുണ്ടാക്കിയ സ്ട്രാപ്പും വെള്ള ഡയലുമുള്ള വാച്ച് ചോക്കർ അതിമനോഹരമായിരുന്നു. 2023ൽ പോപ് താരം റിഹാന ഇതേ സ്റ്റൈൽ പരീക്ഷിച്ചിരുന്നു. പാരിസില്‍ നടന്ന ലൂയി വിറ്റോണിന്റെ ഷോയില്‍ വാച്ച് കഴുത്തില്‍ കെട്ടിയാണ് റിഹാനയെത്തിയത്. ആഡംബര വാച്ച് നിര്‍മാതാക്കളായ ജേക്കബ് ആന്റ് കോ.യുടെ വാച്ചായിരുന്നു അത്.

വാച്ചിന്റെ രൂപമുള്ള മോതിരങ്ങളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പല നിറത്തിലുള്ള സ്ട്രാപ്പുകളും ഡയലുകളും വരുന്ന വാച്ച് റിങ്ങുകളുടെ കളക്ഷന്‍ അടുത്തിടെ അമേരിക്കന്‍ റാപ്പര്‍ മേഗന്‍ ഥീ സ്റ്റാലിയന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നടി ഷനായ കപൂര്‍ അടുത്തിടെ ഒരു ഫോട്ടോഷൂട്ടില്‍ ഗോള്‍ഡന്‍ നിറത്തിലുള്ളൊരു വാച്ച് റിങ് ധരിച്ചത് വൈറലായിരുന്നു.

ടെയ്‌ലര്‍ സ്വിഫ്റ്റ്, കൃതി സനോൻ
'മൈതാനം വൃത്തിയാക്കാന്‍ പുതിയ സംവിധാനം'; പൊടിച്ചുഴലിയുടെ ലൈവ് കമന്ററി; വൈറല്‍ വിഡിയോ

ഡയല്‍ മാത്രമായി സ്റ്റഡ് രൂപത്തിലുള്ള വാച്ച് ഇയർറിങ് ആണ് കൂടുതൽ പ്രചാരത്തിലുള്ളത്. ഇതിനൊപ്പം സ്ട്രാപ്പ് കൂടി വരുമ്പോള്‍ അത് ഹാങിങ് ഇയര്‍റിങ് പോലെ ഉപയോഗിക്കാം. ഭാരം കുറഞ്ഞ മെറ്റീരിയലുകളാണ് വാച്ച് ഇയര്‍റിങ്ങുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com