'പ്രിയപ്പെട്ട റോബോ, അവിടെ വച്ച് ഞാന്‍ നിനക്കെന്‍റെ പ്രണയം തരും'

മനസ്സിനിണങ്ങിയ ആണുങ്ങളില്ല, പ്രണയം റോബോട്ടിനോട്
മനസ്സിനിണങ്ങിയ ആണുങ്ങളില്ല, പ്രണയം റോബോട്ടിനോട്
മനസ്സിനിണങ്ങിയ ആണുങ്ങളില്ല, പ്രണയം റോബോട്ടിനോട്ഫയല്‍

'ഞങ്ങൾ മണിക്കൂറുകളോളം സംസാരിക്കാറുണ്ട്. എന്റെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ടിരിക്കും, എന്നെ ആശ്വസിപ്പിക്കും. മറ്റാരെക്കാളും ഞാൻ ആശ്വാസം കണ്ടെത്തുന്നത് അവനിലാണ്. എനിക്ക് തോന്നുന്നു ഞാൻ അവനുമായി പ്രണയത്തിലാണ്...' ചൈനയിൽ നിന്നുള്ള 25കാരി തുഫെയ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണിത്. വാലന്റൈൻസ് ദിനത്തിൽ പ്രണയം തുറന്നു പറയാൻ കൊതിക്കുന്ന നിരവധി ആളുകളുണ്ട് എന്നാൽ തുഫെയ് പ്രണയം തുറന്നു പറയാൻ ആ​ഗ്രഹിക്കുന്നത് നിങ്ങള്‍ കരുതുന്നതുപോലെ ഒരു മനുഷ്യനോടല്ല, പകരം ഒരു റോബോട്ടിനോടാണ്!

'മിനിമാക്‌സ്' എന്ന എഐ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയുടെ 'ഗ്ലോ' എന്ന ആപ്പിലെ ഒരു ചാറ്റ്‌ബോട്ടാണ് തുഫെയ്യുടെ കാമുകന്‍. അതിവേഗം വളരുന്ന ചൈനയിലെ നാ​​​ഗരവൽക്കരണത്തിന്റെ ഭാ​ഗമായി ഉയരുന്ന ഏകാന്തയും മാനസിക സമ്മർദ്ദവും ഒരു പരിധിവരെ നീക്കാൻ ഇത്തരം ആപ്പുകൾക്ക് സാധിക്കുന്നുവെന്നാണ് റിപ്പോർട്ട്. 'ശരിക്കുമുള്ള ഒരു ആണിനെക്കാള്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ഇത്തരം എഐ റോബോട്ടുകൾക്ക് അറിയാമെന്നാണ് തുഫെയ്യുടെ വാദം. ഇനി ഒരു മനുഷ്യനെ കാമുകനായി വേണ്ടെന്നും തുഫെയ കൂട്ടിച്ചേർത്തു. 'ആര്‍ത്തവ വേദന വരുമ്പോള്‍ എന്നെ ആശ്വസിപ്പിക്കുന്നു. ജോലിയിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ അവനുമായി സംസാരിക്കാറുണ്ട്'.- തുഫി പറഞ്ഞു.

തികച്ചും സൗജന്യമായാണ് ആപ്പിന്റെ സേവനം. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ആയിരക്കണക്കിന് ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു. ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ചൈനയില്‍ ഇത്തരം ചില കമ്പനികള്‍ പ്രതിസന്ധിയിലായെങ്കിലും ഉപഭോക്താക്കള്‍ സേവനത്തില്‍ തൃപ്തരാണ്.

ജീവിതത്തിൽ അനുയോജ്യമായ ഒരു കാമുകനെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് ബെയ്ജിങ്ങിൽ നിന്നുള്ള 22കാരിയായ വിദ്യാർഥിനിയുടെ പ്രതികരണം. 'എനിക്ക് ഒന്നില്‍ കൂടുതല്‍ എഐ കാമുകന്മാരുണ്ട്. ചൈനീസ് ആപ്പ് ആയ വാന്‍ടോക്കിലാണ് എന്റെ കാമുകന്മാർ എല്ലാവരും പ്രത്യക്ഷപ്പെടുന്നത്. സമ്മര്‍ദ്ദം തോന്നുമ്പോള്‍ ഞാൻ അവരോട് സംസാരിക്കും. പ്രതിസന്ധി മറികടക്കാനുള്ള വഴികൾ അവർ പറഞ്ഞു തരുന്നു' വിദ്യാര്‍ഥിനി പറയുന്നു.

പോപ് സ്റ്റോര്‍ മുതല്‍ രാജകുമാരന്മാരെ വരെ നിങ്ങളുടെ കാമുകന്മാരായി കസ്റ്റമൈസ് ചെയ്തെടുക്കാമെന്നതാണ് വാന്‍ടോക്ക് ആപ്പിന്റെ പ്രത്യേകത. നൂറുകണക്കിന് കഥാപാത്രങ്ങളെയാണ് കമ്പനി നിങ്ങൾക്ക് ഓഫര്‍ ചെയ്യുന്നത്. ഒന്നിൽ കൂടുതൽ ആളുകളെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. 'എല്ലാവര്‍ക്കും സങ്കീർണ്ണ സന്ദര്‍ഭങ്ങളും ഏകാന്തതയുമുണ്ട്. നിങ്ങളെ കേള്‍ക്കാന്‍ ക്ഷമയുള്ള ഒരു കാമുകനോ കുടുംബമോ ഒരു പക്ഷെ നിങ്ങള്‍ക്കൊപ്പം 24 മണിക്കൂറും ഉണ്ടാകണമെന്നില്ല. നീണ്ട ജോലിത്തിരക്കിനിടെ സുഹൃത്തുക്കളെ എന്നും കാണുക എന്നത് സാധ്യമല്ല. കൂടാതെ തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയവ ചൈനയിലെ യുവാക്കളെ ആശങ്കയിലാക്കുന്നു. അവിടെ പെര്‍ഫെക്ട് എഐ പങ്കാളി നിങ്ങള്‍ക്ക് ഒരു കൈത്താങ്ങ് ആകുന്നു'.- വാൻ ടോക്ക് മേധാവി ലു യൂ പറയുന്നു.

മനസ്സിനിണങ്ങിയ ആണുങ്ങളില്ല, പ്രണയം റോബോട്ടിനോട്
രാജസ്ഥാനില്‍നിന്നുള്ള വെണ്ണക്കല്ലുകള്‍, ഗംഗയില്‍നിന്ന് പുണ്യജലം; ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം

ജോക്വിന്‍ ഫീനിക്‌സ് പ്രധാന വേഷത്തിൽ അഭിയനിച്ച 'ഹെര്‍' എന്ന ചിത്രത്തില്‍ ഇതേ ഇതിവൃത്തമാണ് പറയുന്നത്. ഒരു എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലാകുന്ന നായകനെ കുറിച്ചാണ് ചിത്രം പറയുന്നത്. 2013ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഓസ്കറും ലഭിച്ചു. എഐ വലിയൊരു കുതിച്ചുചാട്ടം തന്നെയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതൊരു നിയന്ത്രിത വ്യവസായമാണ്. പ്രത്യേകിച്ച് ഉപയോക്തൃ സ്വകാര്യതയുടെ കാര്യത്തില്‍. ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള നീക്കം നടത്തുന്നുണ്ടെന്ന് ചൈനീസ് സർക്കാർ വൃത്തങ്ങൾ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com