'കൂമ്പാരമായി ഒഴുകിയെത്തി മീന്‍കൂട്ടം'; ഫിലിപ്പൈന്‍ തീരത്തടിഞ്ഞ് കോടിക്കണക്കിന് മത്തികള്‍, വിഡിയോ

ഈ അപൂർവ പ്രതിഭാസം ഒരു ദുശ്ശകുനം പോലെയാണ് ഇന്ന് ഫിലിപ്പൈന്‍സുകാരൻ കാണുന്നത്
ഫിലിപ്പൈന്‍ തീരത്ത് പ്രത്യക്ഷപ്പെട്ട നീണ്ട ചാകര
ഫിലിപ്പൈന്‍ തീരത്ത് പ്രത്യക്ഷപ്പെട്ട നീണ്ട ചാകരഎക്സ്

'ചാകര എന്ന് പറഞ്ഞാല്‍ ഇതാണ്'. സോഷ്യൽമീഡിയയിൽ വൈറലായി ഫിലിപ്പിനിയന്‍ ദ്വീപായ മിൻഡനാവോയിലെ സാരംഗനി തീരത്ത് പ്രത്യക്ഷപ്പെട്ട നീണ്ട മത്തി ചാകര. ആയിരമോ പതിനായിരമോ അല്ല കോടിക്കണക്കിന് മീനാണ് തീരത്ത് അടിഞ്ഞത്. മീനുകൾ കൂമ്പാരമായി ഒഴുകിയെത്തിയതോടെ തീരത്തിന്റെ നാല് കിലോമീറ്റർ ദൂരം വെള്ളി നിറമായി.

പ്രദേശവാസികൾ കൊട്ടയും തുണിയും ഉപയോഗിച്ച് മത്തി വാരിക്കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാൽ ജനുവരി ഏഴിന് സംഭവിച്ച ഈ അപൂർവ പ്രതിഭാസം ഒരു ദുശ്ശകുനം പോലെയാണ് ഇന്ന് ഫിലിപ്പൈന്‍സുകാര്‍ കാണുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫിലിപ്പൈന്‍ തീരത്ത് പ്രത്യക്ഷപ്പെട്ട നീണ്ട ചാകര
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു, 14 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; കേസില്‍ ആറു പ്രതികള്‍

ചാകര പ്രത്യക്ഷപ്പെട്ട് 48 മണിക്കൂറിന് ശേഷമാണ് ഫിലിപൈന്‍സില്‍ വൻ ഭൂചലനമുണ്ടായത്. കടൽ മുന്നറിയിപ്പ് നൽകിയതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com