മനം കവരും ആനക്കാഴ്ച; കുഞ്ഞിനെ രക്ഷിച്ച ഉദ്യോഗസ്ഥരോട് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറഞ്ഞ് അമ്മയാന, വിഡിയോ

ടൈഗര്‍ റിസര്‍വിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്ന് 48 കിലോമീറ്റര്‍ ആണ് കനാല്‍ ഒഴുകുന്നത്
കുട്ടിയാനയെ രക്ഷപ്പെടുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍
കുട്ടിയാനയെ രക്ഷപ്പെടുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍എക്സ്

ചെന്നൈ: മനം കവരുന്നൊരു ആനക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അബദ്ധത്തില്‍ കനാലില്‍ വീണ കുഞ്ഞിനെ രക്ഷിച്ച് തിരികെ ഏല്‍പ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറയുന്ന അമ്മ ആന.

തമിഴ്‌നാട് അഡിഷ്ണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു എക്‌സില്‍ പങ്കുവെച്ച ഈ വിഡിയോ നിരവധി ആളുകളുടെ ഹൃദയം കീഴടക്കി. കോയമ്പത്തൂര്‍ പൊള്ളാച്ചിയിലെ അണ്ണാമലൈ ടൈഗര്‍ റിസര്‍വിലെ കനാലില്‍ അകപ്പെട്ട കുട്ടിയാനയെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്.

പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ മുതിര്‍ന്ന ആനയുടെ ചിന്നം വിളികേട്ടാണ് അവിടേക്കോടിയത്. ടൈഗര്‍ റിസര്‍വിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്ന് 48 കിലോമീറ്റര്‍ ആണ് കനാല്‍ ഒഴുകുന്നത്. തിരുപ്പതി ഡാമുമായി ബന്ധിക്കുന്ന കനാലിനിടെ 20 കിലോമീറ്റര്‍ വലിയ ടണല്‍ ആണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയാനയെ രക്ഷപ്പെടുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍
മൂന്ന് ദിവസം, മൂന്ന് തീം, സംഗീത വിരുന്നൊരുക്കാന്‍ പോപ്പ് താരം റിയാന; അംബാനിയുടെ മകന്റെ പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങള്‍

രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ ഫോറസ്റ്റ് സംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു സുപ്രിയ സഹുവിന്റെ കുറിപ്പ്. കുട്ടിയാനയെ രക്ഷപ്പെടുത്തുന്നതും അമ്മ ആന നന്ദി സൂചകമായി തുമ്പിക്കൈ ഉയര്‍ത്തി ചിഹ്നം വിളിക്കുന്നതും വിഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com