ഒരു അമ്മയുടെ ഹൃദയസ്പർശിയായ കുറിപ്പ്; 'ലോകത്തെ മെച്ചപ്പെട്ട ഇടമാക്കാൻ ഇതു മതി'- ആനന്ദ് മഹീന്ദ്ര

ഭിന്നശേഷിക്കാരിയായ കുട്ടിയെ അവളുടെ പരീക്ഷയില്‍ സഹായിച്ച തന്റെ മകളെ കുറിച്ചാണ് വര്‍ഷ എന്ന യുവതി എക്സില്‍ കുറിച്ചത്
ആനന്ദ് മഹീന്ദ്ര
ആനന്ദ് മഹീന്ദ്രഫെയ്സ്ബുക്ക്

പ്രചോദനം നല്‍കുന്ന നിരവധി പോസ്റ്റുകളും വിഡിയോയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്‍റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഒരു നാലാം ക്ലാസുകാരിയുടെ അമ്മ എക്‌സില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

ഭിന്നശേഷിക്കാരിയായ കുട്ടിയെ അവളുടെ പരീക്ഷയില്‍ സഹായിച്ച തന്റെ മകളെ കുറിച്ചാണ് വര്‍ഷ എന്ന യുവതി എക്സില്‍ കുറിച്ചത്. 'ലളിതമായ ഒന്നാണ്, എന്നാല്‍ ഈ ലോകത്തെ ഒരു മെച്ചപ്പെട്ടയിടമാക്കാന്‍ ഈ കഥയ്ക്കാകുമെന്ന് കുറിപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി.

ഒന്നര മാസം മുന്‍പ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട സന്ദേശമാണ് ഈ കുറിപ്പെഴുതാന്‍ കാരണമെന്ന് വര്‍ഷ കുറിപ്പില്‍ പറയുന്നു. ഭിന്നശേഷിക്കാരിയായ തന്റെ മകളെ പരീക്ഷയില്‍ സഹായിക്കാന്‍ ഒരു നാലാം ക്ലാസ് വിദ്യാര്‍ഥിയെ അന്വേഷിച്ചുകൊണ്ട് ഒരു സ്ത്രീയിട്ട സന്ദേശമായിരുന്നു അത്. വിദ്യാര്‍ഥി കുട്ടിക്ക് വേണ്ടി പരീക്ഷ എഴുതുകയും വായിച്ചുകൊടുക്കയും വേണം.

ഇക്കാര്യം നാലാം ക്ലാസുകാരിയായ തന്‍റെ മകളോട് പറഞ്ഞപ്പോള്‍ സഹായിക്കാന്‍ തയ്യാറാണെന്ന് അവള്‍ പറഞ്ഞു. 'ഇതിനോട് ഒരു നോ പറഞ്ഞാല്‍ നീ ഒരിക്കലും ഒരു മോശപ്പെട്ട ആളാക്കില്ല, ഞാന്‍ നിന്നില്‍ നിരാശപ്പെടുകയുമില്ല. നിനക്ക് വേണം എന്നുണ്ടെങ്കില്‍ മാത്രം സഹായിക്കാന്‍ തീരുമാനിച്ചാല്‍ മതിയെന്ന് ഞാന്‍ അവളരെ ഉപദോശിച്ചു'- വര്‍ഷം പറഞ്ഞു. എന്നാല്‍ തയ്യാറാണെന്നതില്‍ ഉറച്ചു നിന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആനന്ദ് മഹീന്ദ്ര
മനം കവരും ആനക്കാഴ്ച; കുഞ്ഞിനെ രക്ഷിച്ച ഉദ്യോഗസ്ഥരോട് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറഞ്ഞ് അമ്മയാന, വിഡിയോ

പരീക്ഷാ ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ള മകള്‍ പരാതികളെന്നും പറയാതെ നേരത്തെ എഴുന്നേറ്റു ഒരുങ്ങി. അവള്‍ക്കൊപ്പം പരീക്ഷ കേന്ദ്രത്തില്‍ ചെന്നപ്പോഴാണ് ഇത്തരത്തിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ എത്രത്തോളം ബുദ്ധിമുട്ടുന്നുവെന്ന് മനസിലാകുന്നത്. എനിക്ക് എന്‍റെ മകളില്‍ അഭിമാനമാണ് തോന്നിയത്. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും വര്‍ഷ കുറിപ്പില്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷയുടെ കുറിപ്പ് വായിച്ച് അവരെയും മകളെയും പ്രശംസിച്ച് രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com