'വന്യമൃഗങ്ങള്‍ ബന്ദികളല്ല'; പാഞ്ഞടുത്ത് കാണ്ടാമൃഗക്കൂട്ടം, പിന്നിലേക്ക് എടുത്ത സഫാരി ജീപ്പ് മറിഞ്ഞു-വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചത്
കാണ്ടാമൃ​ഗം പാഞ്ഞടുക്കുന്നതിനിടെ സഫാരി ജീപ്പ് മറിയുന്ന ദൃശ്യം
കാണ്ടാമൃ​ഗം പാഞ്ഞടുക്കുന്നതിനിടെ സഫാരി ജീപ്പ് മറിയുന്ന ദൃശ്യം

നത്തില്‍ വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ സന്ദര്‍ശകര്‍ പെരുമാറരുത് എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്. ഇപ്പോള്‍ അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ കാണ്ടാമൃഗത്തിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച സന്ദര്‍ശകര്‍ക്ക് സംഭവിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്. സഫാരി ജീപ്പില്‍ നിന്ന് കൊണ്ടാണ് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. അതിനിടെ ആക്രമിക്കാന്‍ പാഞ്ഞടുത്ത കാണ്ടാമൃഗക്കൂട്ടത്തെ കണ്ട് പിന്നിലേക്ക് ഓടിച്ച ജീപ്പ് മറിയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. വനപാതയിലാണ് സംഭവം നടന്നത്. സഫാരി ജീപ്പില്‍ നിന്നാണ് സഞ്ചാരികള്‍ കാണ്ടാമൃഗങ്ങളുടെ വീഡിയോ ചിത്രീകരിച്ചത്. അതിനിടെയാണ് കാണ്ടാമൃഗങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ പാഞ്ഞടുത്തത്. ഇത് കണ്ട് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞത്.

'വന്യമൃഗങ്ങളെ മനുഷ്യസ്വഭാവമുളളവയാക്കരുത്. അതുകൊണ്ടാണ് വൈല്‍ഡ് ലൈഫ് ടൂറിസം ഒരു നിയന്ത്രിത പ്രവര്‍ത്തനമാണെന്ന് ഞാന്‍ എപ്പോഴും പറയുന്നത്. വന്യജീവികളുടെ ആവാസകേന്ദ്രങ്ങള്‍ വിനോദത്തിനുള്ളതല്ല, വന്യമൃഗങ്ങള്‍ ബന്ദികളല്ല'-സുരേന്ദര്‍ മെഹ്‌റ എക്‌സില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com