'വീട്ടിലുള്ളവരുടെ മൊബൈൽ ഫോൺ ഭ്രമം നിയന്ത്രിക്കാൻ കരാർ, ലംഘിച്ചാൽ ഒരു മാസത്തേക്ക് സ്വി​ഗ്ഗി, സൊമാറ്റോ നിരോധിക്കും'

കരാർ ലംഘിച്ചാൽ ഒരു മാസത്തേക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നത് വിലക്കും
കരാർ/ എക്‌സ്, മൊബൈൽ ഫോൺ/ പ്രതീകാത്മകം
കരാർ/ എക്‌സ്, മൊബൈൽ ഫോൺ/ പ്രതീകാത്മകം

ദൈനംദിന ജീവതത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നമ്മുടെ സന്തതസഹചാരിയായ മൊബൈൽ ഫോണുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. എന്നാൽ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ പുതുതലമുറയ്ക്ക് വീട്ടുകാരോടു പോലും ബന്ധമില്ലാത്ത അവസ്ഥയാണ്. ഭക്ഷണം കഴിക്കണമെങ്കിൽ, ബാത്ത് റൂമിൽ പോകണമെങ്കിൽ എന്തിനേറെ പറയുന്നു ഒന്നു ഉറങ്ങാൻ പോകണമെങ്കിൽ പോലും മൊബൈൽ ഫോൺ കയ്യിൽ വേണം.

വീട്ടുകാരുടെ മൊബൈൽ ഫോണിനോടുള്ള അമിത ഭ്രമം നിയന്ത്രിക്കാൻ കരാർ എഴുതിപ്പിച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. മഞ്ജു ഗുപ്ത എന്ന സ്ത്രീയാണ് വീട്ടിലെ എല്ലാവരെയും കൊണ്ട് കരാറിൽ ഒപ്പുവെപ്പിച്ചത്. 50 രൂപയുടെ മുദ്രകടലാസിൽ ഔദ്യോഗികമായി തന്നെയാണ് കരാർ. ​ഗുപ്‌ത കുടുംബത്തിലെ എല്ലാവരോടും എന്ന അറിയിപ്പോടെയാണ് കരാർ തുടങ്ങുന്നത്. 

ആകെ മൂന്ന് നിബന്ധനകളെ കരാറിൽ പറയുന്നുള്ളു.

1- കുടുംബത്തിലെ എല്ലാവരും രാവിലെ എഴുന്നേൽക്കുമ്പോൾ മൊബൈൽ ഫോൺ അല്ല സൂര്യഭഗവാനെ ആയിരിക്കണം ദർശിക്കേണ്ടത്. 

2- ഡൈനിങ് ടേബിളിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരിക്കണം. ഭക്ഷണം കഴിക്കുന്ന സമയം മൊബൈൽ ഫോൺ 20 അടി മാറ്റിവെക്കണം

3- ബാത്ത്മൂറിൽ പോകുമ്പോൾ എല്ലാവരും അവരവരുടെ മൊബൈൽ ഫോൺ പുറത്തുവെച്ചിട്ടു പോകണം. റീൽസ് കണ്ട് സമയം കളയാതെ ഉദ്ദേശിച്ച് കയറിയതിന് വേണ്ടി സമയം ചെലവഴിക്കണം.

ദേഷ്യത്തിന്റെ പുറത്തെടുത്ത തീരുമാനമല്ലിതെന്ന് കരാറിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. കരാർ ലംഘിച്ചാൽ ഒരു മാസത്തേക്ക് സ്വി​ഗ്ഗി, സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് നിരോധിക്കുമെന്നും കരാറിനൊപ്പം ചേർത്തിട്ടുണ്ട്. വീട്ടിലെ എല്ലാവരും കരാറിൽ ഒപ്പുവെച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. 

എക്‌സിലൂടെ പങ്കുവെച്ച ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്. വളരെ മികച്ച തിരുമാനം എന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ കരാറിലെ ഒരു തെറ്റ് ചൂണ്ടിക്കാട്ടി ഒരാൾ കമന്റ് ചെയ്തിരുന്നു. കരാറിൽ തീയതി പരാമർശിക്കാത്തതിനാൽ കരാർ നിലനിൽക്കില്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ മഞ്ജു ഗുപ്തയുടെ ആശയത്തെ കയ്യടിക്കുകയാണ് സോഷ്യൽമീഡിയ.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com