എല്ല ജൊഹാന്‍സെന്‍/ വിഡിയോ സ്ക്രീൻഷോട്ട്
എല്ല ജൊഹാന്‍സെന്‍/ വിഡിയോ സ്ക്രീൻഷോട്ട്

350 രൂപയുടെ കുർത്ത, വിലപേശി വിദേശ വനിത; വിമർശിച്ച് സോഷ്യൽമീഡിയ 

ഡല്‍ഹിയിലെ സരോജിനി നഗർ മാര്‍ക്കറിലാണ് വിദേശ വനിത വിലപേശിയത് 

ന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ശീലമാണ് വിലപേശല്‍. വാ തോരാതെ നിന്ന് വിലപേശി ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങികൊണ്ടു പോകുന്ന നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അത്തരത്തില്‍ ഒരു വിദേശ വനിതയുടെ വിലപേശല്‍ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്. ഓസ്‌ട്രേലിയന്‍ യുവതിയും ട്രാവൽ വ്‌ലോഗറുമായ എല്ല ജൊഹാന്‍സെന്‍ ആണ് വിഡിയോയില്‍.

ഡല്‍ഹിയിലെ സരോജിനി നഗർ മാർക്കറ്റിൽ 350 രൂപയുടെ ഒരു പച്ച കുര്‍ത്തയ്ക്ക് വേണ്ടിയാണ് യുവതി വില പേശുന്നത്. പച്ച തനിക്ക് വളരെ ഇഷ്ടപ്പെട്ട നിറമാണെന്നും 350 ഇന്ത്യന്‍ രൂപ ആറ് ഓസ്‌ട്രേലിയന്‍ ഡോളറിന് തുല്യമാണെും യുവതി വിഡിയോയില്‍ പറയുന്നുണ്ട്. കുര്‍ത്ത 250 രൂപയ്ക്ക് തരാമോ എന്ന യുവതി ചോദിക്കുന്നുണ്ട്. മറുപടിയായി വ്യാപാരി കടയ്ക്ക് മുകളില്‍ തൂക്കിയ 'ഫിക്‌സഡ് പ്രൈസ്' എന്ന ബോര്‍ഡ് ചൂണ്ടികാണിക്കുന്നുണ്ട്. വീണ്ടും രണ്ട് തവണ ശ്രമിച്ചു നോക്കിയെങ്കിലും വ്യാപാരി സമ്മതിക്കാതെ വന്നതോടെ 350 രൂപയ്ക്ക് കുര്‍ത്ത വാങ്ങി യുവതി മടങ്ങി. എന്നാല്‍ വിഡിയോ വലിയ തോതില്‍ വൈറലായതോടെ യുവതിക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്. 

വ്യാപാരികള്‍ അമിതമായ വിലയിടുമ്പോഴാണ് ആളുകള്‍ വില പേശി സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ കുര്‍ത്തയ്ക്ക് അമിത വിലയില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഓസ്‌ട്രേലിയയില്‍ ആറ് ഡോളര്‍ എന്ന് പറയുന്നത് അത്ര ഭീമമായ തുകയല്ല, എന്നിട്ടും യുവതി വിലപേശിയത് അതിബുദ്ധിയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com