ചിറകുകൾ കണ്ണാടിച്ചില്ലു പോലെ സുതാര്യം; ഗ്ലാസ്വിങ് ചിത്രശലഭം, അപൂർവ കാഴ്‌ച, വിഡിയോ

ചിറകിനോ ശരീരത്തിനോ വര്‍ണങ്ങളില്ലാതെ ട്രാന്‍സ്‌പെരന്റ് ആയ ഒരു ചിത്രശലഭം
ഗ്ലാസ്വിങ് ചിത്രശലഭം/ എക്‌സ്
ഗ്ലാസ്വിങ് ചിത്രശലഭം/ എക്‌സ്

ഷോകേയ്‌സുകളില്‍ നിരത്തി വെക്കുന്ന കുഞ്ഞന്‍ ചില്ലു പ്രതിമയ്ക്ക് ജീവന്‍ വെച്ച പോലെയൊരു അത്ഭുത കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചിറകിനോ ശരീരത്തിനോ വര്‍ണങ്ങളില്ലാതെ ട്രാന്‍സ്‌പെരന്റ് ആയ ഒരു ചിത്രശലഭം. ഗ്ലാസ്വിങ് ചിത്രശലഭം എന്നാണ് ഇവയെ അറിയപ്പെടുന്നത്.

കണ്ണാടി പോലെ ചിറകുകളും ഉടലുമുള്ള ഇവയെ തെക്കേ അമേരിക്കയുടെ മധ്യ-വടക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. അത്യപൂര്‍വമായി കാണപ്പെടുന്ന കണ്ണാടി ശലഭത്തിന്റെ വെറും ആറ് സെക്കന്റുകള്‍ നീളുന്ന വിഡിയോ ക്‌സിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വര്‍ണ്ണങ്ങളില്ലെന്ന് പറഞ്ഞ് അത്ര ചില്ലറക്കാരനല്ല കണ്ണാടി ശലഭങ്ങള്‍.

തന്റെ ശരീരഭാരത്തിന്റെ നാല്‍പതു മടങ്ങ് അധികം ഭാരമുള്ള വസ്തുക്കള്‍ വരെ വഹിക്കാന്‍ ഇവയ്ക്ക് കഴിയും. കണ്ണാടി ശലഭങ്ങള്‍ക്ക് ദേശാടന സ്വഭാവമുണ്ട്. ചിറകുകളുടെ സുതാര്യത അവയെ ശത്രുക്കളില്‍ നിന്നും എളുപ്പത്തില്‍ മറയ്ക്കാനും സഹായിക്കുന്നു. കൂടാതെ മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ പ്രതിദിനം 19 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com