ലോകത്തെ മികച്ച കാപ്പികളിൽ രണ്ടാമത്; 'ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫി'

ക്യൂബൻ എസ്പ്രെസോ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം
ഫില്‍ട്ടര്‍ കോഫി
ഫില്‍ട്ടര്‍ കോഫിഎക്സ്പ്രസ് ഫോട്ടോ

നപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തിലെ മികച്ച 38 കോഫികളുടെ പട്ടികയില്‍ ഇടം പിടിച്ച് ദക്ഷിണേന്ത്യയുടെ 'ഫില്‍ട്ടര്‍ കോഫി'. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ ഫില്‍ട്ടര്‍ കോഫിയെ രേഖപ്പെടുത്തിയിരിക്കുന്നത്. 'ക്യൂബൻ എസ്പ്രെസോ' ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം.

വൈവിധ്യമാര്‍ന്ന കാപ്പിക്കുരുവും അതിന്‍റെ സ്വാദും അവ തയ്യാറാക്കേണ്ട രീതിയില്‍ പട്ടികയിൽ വിശദീകരിക്കുന്നുണ്ട്. റോസ്റ്റ് ചെയ്ത കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്തുള്ള എസ്പ്രെസോ ഷോട്ട് അടങ്ങിയതാണ് 'ക്യൂബൻ എസ്‌പ്രെസോ'. കാപ്പി ഉണ്ടാക്കുന്ന സമയത്ത് പഞ്ചസാര ചേർക്കുന്നു. ഇത് ഒരു സ്റ്റൗടോപ്പ് എസ്പ്രസ്സോ മേക്കറിലോ ഇലക്ട്രിക് എസ്പ്രെസോ മെഷീനിലോ ഉണ്ടാക്കുന്നു. അപ്പോൾ കാപ്പിയുടെ മുകളിൽ ഇളം തവിട്ട് നുരയുണ്ടാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫിൽട്ടർ മെഷീനില്‍ ചിക്കറി ഉപയോഗിച്ച് നന്നായി പൊടിച്ച കാപ്പിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ് ഇന്ത്യന്‍ 'ഫിൽട്ടർ കോഫി'. ഈ കോഫി സ്റ്റീൽ അല്ലെങ്കിൽ പിച്ചള കൊണ്ട് നിർമിച്ച ചെറിയ ഗ്ലാസ് പോലുള്ള ടംബ്ലറിൽ 'ദബാര' എന്ന ചെറിയ പാത്രം പോലുള്ള സോസറിനൊപ്പം നൽകുന്നു. കുടിക്കുന്നതിന് മുമ്പ്, കാപ്പി ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴിക്കുക, അങ്ങനെ അതില്‍ നുരയുണ്ടാകുന്നു.

ഫില്‍ട്ടര്‍ കോഫി
റംസാൻ: ഭക്ഷണക്രമത്തിൽ ലോകാരോ​ഗ്യ സംഘടനയുടെ മാർ​ഗനിർദേശങ്ങൾ

പട്ടികയിൽ ഇടംപിടിച്ച 10​ കാപ്പികള്‍

1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)

2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)

3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്)

4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)

5. കപ്പുച്ചിനോ (ഇറ്റലി)

6. ടർക്കിഷ് കാപ്പി (തുർക്കിയെ)

7. റിസ്ട്രെറ്റോ (ഇറ്റലി)

8. ഫ്രാപ്പെ (ഗ്രീസ്)

9. ഐസ്കാഫി (ജർമ്മനി)

10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com