തുണി തേക്കാന്‍ അയണ്‍ബോക്‌സ് തന്നെ വെണമെന്നില്ല, വീട്ടില്‍ പ്രഷര്‍കുക്കറുണ്ടോ? ഇപ്പോ ശരിയാക്കി തരാം; വീട്ടമ്മയുടെ വൈറല്‍ വിഡിയോ

വളരെ ചുരുങ്ങിയ സമയം കൊണ്ട് വീട്ടമ്മയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി
കുക്കര്‍ ഉപയോഗിച്ച് തുണി തേച്ച് വീട്ടമ്മ
കുക്കര്‍ ഉപയോഗിച്ച് തുണി തേച്ച് വീട്ടമ്മഎക്സ്

യണ്‍ബോക്‌സില്‍ ഓംലെറ്റ് ഉണ്ടാക്കുന്നതില്‍ നിന്ന് ഇലക്ടിക് കെറ്റിലില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്ന ഹോസ്റ്റല്‍ മേറ്റ്‌സിന്റെ ടെക്‌നിക്കുകള്‍ സോഷ്യല്‍മീഡിയയില്‍ മുന്‍പ് വൈറലായിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി വീട്ടമ്മയുടെ ഒരു ചെറിയ ടെക്‌നിക് ആണ് ഇപ്പോള്‍ വൈറാലാകുന്നത്.

തിരക്കുപിടിച്ചുള്ള രാവിലെത്തെ ജോലിക്കിടെ അയണ്‍ബോക്‌സ് പണിമുടക്കി. പിന്നെ ഒന്നും നോക്കിയില്ല, പ്രഷര്‍കുക്കറില്‍ വെള്ളം തിളപ്പിച്ച് ഭര്‍ത്താവിന്റെ ഷര്‍ട്ട് നല്ല വടി പോലെ തേച്ചെടുത്തു. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീട്ടമ്മയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുക്കര്‍ ഉപയോഗിച്ച് തുണി തേച്ച് വീട്ടമ്മ
ലോകത്തെ മികച്ച കാപ്പികളിൽ രണ്ടാമത്; 'ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫി'

ലൈക്കുകള്‍ക്കായി ചെയ്യുന്ന ഇത്തരം സുരക്ഷിതമല്ലാത്ത രീതികള്‍ തികച്ചും അപകടമാണെന്നും ആരും അനുകരിക്കരുതെന്നും കമന്റ് ബോക്‌സില്‍ ആളുകള്‍ പ്രതികരിച്ചു. വീട്ടമ്മയുടെ ടെക്‌നിക്കിനെ പ്രശംസിച്ചും ആളുകള്‍ രംഗത്തെത്തി. വീട്ടമ്മയുടെ ക്രിയേറ്റിവിറ്റി വളരെ ഗംഭീരമാണെന്ന് പ്രതികരിച്ചവരുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com